തൃശൂരില്‍ കുടംബ വഴക്കിനെതുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

Published : Jul 22, 2017, 07:37 PM ISTUpdated : Oct 04, 2018, 05:05 PM IST
തൃശൂരില്‍ കുടംബ വഴക്കിനെതുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

Synopsis

തൃശൂര്‍: തൃശൂര്‍ ചേലക്കരയില്‍ കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. തൃശൂരില്‍ സ്വര്‍ണപ്പണിക്കാരനായ വിനീത് ആണ് ഭാര്യ സാന്ദ്രയെ കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. സാന്ദ്രയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

പ്രതിയെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പിച്ചു. കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. മാസങ്ങളായി യുവതി ഭര്‍ത്താവുമൊത്ത് ചേലക്കരയില്‍ വാടക വീട്ടിലാണ് താമസം. ഇവര്‍ക്ക് രണ്ടര വയസുള്ള ഒരു കുട്ടിയുമുണ്ട്.


 

PREV
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ