ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം;ഭര്‍ത്താവ് ബന്ധുവിനെ കുത്തിക്കൊന്നു

Published : Dec 23, 2018, 04:00 PM IST
ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം;ഭര്‍ത്താവ് ബന്ധുവിനെ കുത്തിക്കൊന്നു

Synopsis

സംഭവ വേളയിൽ വികാസിന്റെ പക്കൽ ഉണ്ടായിരുന്ന 15,000രൂപ വിലമതിക്കുന്ന ഫോണും ആഭരണങ്ങളും മോഷ്ടിച്ച കുറ്റത്തിനാണ്  ചൗധരി ഒപ്പമുണ്ടായിരുന്ന ബഗില്‍(38)കംറൂള്‍ ഹുഡ(27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ദില്ലി: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ഭര്‍ത്താവ് ബന്ധുവിനെ കുത്തിക്കൊന്നു. ദില്ലിയിലെ നിഹല്‍ വിഹര്‍ പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് അനില്‍ ചൗധരി(38)എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ബന്ധുവായ വികാസ് യാദവാണ് കൊല്ലപ്പെട്ടത്. ചൗധരിക്കൊപ്പം കൂട്ടാളികളായിരുന്ന രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവ ദിവസം വികാസിനെ ചൗതരി തന്റെ വീട്ടില്‍ വിളിച്ചു വരുത്തി. ഇരുവരുടെയും ദീര്‍ഘ നേരത്തെ സംഭാഷണത്തിനൊടുവിൽ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ശേഷം രോക്ഷം പൂണ്ട ചൗധരി തന്റെ കൈയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഭാര്യ പൊലീസില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്  വികാസിന്റെ മൃതദേഹം ദില്ലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സംഭവ വേളയിൽ വികാസിന്റെ പക്കൽ ഉണ്ടായിരുന്ന 15,000രൂപ വിലമതിക്കുന്ന ഫോണും ആഭരണങ്ങളും മോഷ്ടിച്ച കുറ്റത്തിനാണ് 
ചൗധരി ഒപ്പമുണ്ടായിരുന്ന ബഗില്‍(38)കംറൂള്‍ ഹുഡ(27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. വികാസ് ദില്ലിയിലെ കെമിക്കല്‍ ഫാക്ടറിയിലും  ചൗധരി ഒരു ഷൂ ഫാക്ടറിയിലുമാണ് ജോലി നോക്കിരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

9-ാം ക്ലാസുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പീഡിപിച്ചു; പൂജാരി കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി
അഞ്ചും ആറും പതിനൊന്നും വയസുള്ള കുഞ്ഞുങ്ങളോട് രണ്ടാനമ്മയുടെ ക്രൂരത, ചട്ടുകം കൊണ്ട് പൊള്ളിച്ചു, അറസ്റ്റിൽ