ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചു; സംവിധായകന്‍ അറസ്റ്റില്‍

Published : Feb 07, 2019, 09:11 AM ISTUpdated : Feb 07, 2019, 10:13 AM IST
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചു; സംവിധായകന്‍ അറസ്റ്റില്‍

Synopsis

കുപ്പയില്‍നിന്ന് ഒരു കൈയ്യും രണ്ട് കാലുകളുമാണ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹാവശിഷ്ടങ്ങള്‍ സന്ധ്യയുടെതെന്ന് തിരിച്ചറിയുകയും കൊലപാതകത്തിന് പിന്നിൽ ഭര്‍ത്താവ് ബാലകൃഷ്ണനാണ് പൊലീസ് കണ്ടെത്തുകയുമായിരുന്നു. തലയടക്കമുള്ള ഭാഗങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്.  

ചെന്നൈ: ഭാര്യയെ കൊലപ്പെടുത്തിയശേഷം ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി വിവിധയിടങ്ങളിലെ കുപ്പത്തൊട്ടികളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ തമിഴ് സംവിധായകന്‍ അറസ്റ്റില്‍. ചെന്നൈ ജാഫര്‍ഖാന്‍പേട്ടില്‍ താമസിക്കുന്ന എസ്ആര്‍ ബാലകൃഷ്ണനാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ സന്ധ്യ (35) ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.

ജനുവരി 21നാണ് ചെന്നൈ പള്ളിക്കരണിയിലെ വിവിധയിടങ്ങളിലെ കുപ്പത്തൊട്ടികളില്‍ വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍  കണ്ടെത്തിയത്. ഒരു കൈയ്യും രണ്ട് കാലുകളുമാണ് കുപ്പകളിൽനിന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹാവശിഷ്ടങ്ങള്‍ സന്ധ്യയുടെതെന്ന് തിരിച്ചറിയുകയും കൊലപാതകത്തിന് പിന്നിൽ ഭര്‍ത്താവ് ബാലകൃഷ്ണനാണ് പൊലീസ് കണ്ടെത്തുകയുമായിരുന്നു.

ജനുവരി 19ന് രാത്രിയിലാണ് കൊലപാതകം നടന്നത്. തൂത്തുക്കുടി സ്വദേശിയായ ബാലകൃഷ്ണനും കന്യാകുമാരി സ്വദേശിയായ സന്ധ്യയും 17 വര്‍ഷംമുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. പിന്നീട് അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. തര്‍ക്കം പരിഹരിക്കുന്നതിനുവേണ്ടി പൊങ്കല്‍ അവധിക്കാലത്താണ് സന്ധ്യ ബാലകൃഷ്ണന്റെ ജാഫര്‍ഖാന്‍പേട്ടിലുള്ള വീട്ടിലെത്തിയത്. ഇതിന് പിന്നാലെ ബാലകൃഷ്ണന്‍ സന്ധ്യയെ കൊലപ്പെടുത്തിയതിനുശേഷം ശരീരം വെട്ടിനുറുക്കി വിവിധയിടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായാണ് ശരീരം വെട്ടിനുറുക്കി കോടമ്പാക്കം, എംജിആര്‍ നഗര്‍ തുടങ്ങിയിടങ്ങളിലുള്ള കുപ്പത്തൊട്ടികളില്‍ ഉപേക്ഷിച്ചത്. തലയടക്കമുള്ള ഭാഗങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്.   

കുപ്പയില്‍ നിന്ന് കണ്ടെത്തിയ കൈയില്‍ പച്ചകുത്തിയ ശിവപാര്‍വതി രൂപം മാത്രമായിരുന്നു പൊലീസിന് ആളെ തിരിച്ചറിയാനുള്ള ഏക സൂചന. തുടര്‍ന്ന് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് ഇത് സംബന്ധിച്ച വിവരം പൊലീസ് കൈമാറുകയായിരുന്നു. അതിനിടയിൽ മകളെ കാണാനില്ലെന്ന് കാണിച്ച് സന്ധ്യയുടെ അമ്മ നല്‍കിയ പരാതിയുമായ കേസിന് സാമ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കേസിൽ വഴിത്തിരിവായത്. 

തുടര്‍ന്ന് ബാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് മറ്റ് ശരീര ഭാഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ലഭിച്ച ശരീര ഭാഗങ്ങള്‍ രാജീവ് ഗാന്ധി ഗവണ്‍മെന്‍റ് ഹോസ്പിറ്റലില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആദ്യം മൂർഖൻ പാമ്പ്, വിജയിക്കാതെ വന്നപ്പോൾ മറ്റൊരു വിഷപാമ്പിനെയെത്തിച്ചു, അച്ഛനെ മക്കൾ കൊലപ്പെടുത്തിയതിങ്ങനെ, 6 പേർ അറസ്റ്റിൽ
കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ