കുടുംബ വഴക്ക്; ബംഗളൂരുവിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു

Published : Oct 06, 2018, 03:05 PM IST
കുടുംബ വഴക്ക്; ബംഗളൂരുവിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു

Synopsis

ആന്ധ്രപ്രദേശിൽനിന്നും പത്ത് വർഷങ്ങൾക്ക് മുമ്പാണ് കൽപന-രമേശ് ദമ്പതികൾ ബംഗളൂരുവിൽ സ്ഥിര താമസമാക്കിയത്. ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടെന്നും ചിലപ്പോൾ രമേശ് കൽപ്പനയെ മർദ്ദിക്കാറുണ്ടെന്നും അയൽക്കാർ പറഞ്ഞു. സംഭവം നടന്ന ദിവസവും ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു. പുലർച്ചെ നാല് മണിക്ക് തുടങ്ങിയ ബഹളം അഞ്ച് മണിക്കാണ് അവസാനിച്ചത്. 

ബെംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു. ലഗേരെയിലെ ലക്ഷ്മി ദേവി നഗറിലെ ദമ്പതികളുടെ വസതിയിൽ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവിനുവേണ്ടി പൊലീസ് തെരച്ചിൽ ശക്തമാക്കി. ‌

ആന്ധ്രപ്രദേശിൽനിന്നും പത്ത് വർഷങ്ങൾക്ക് മുമ്പാണ് കൽപന-രമേശ് ദമ്പതികൾ ബംഗളൂരുവിൽ സ്ഥിര താമസമാക്കിയത്. ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടെന്നും ചിലപ്പോൾ രമേശ് കൽപ്പനയെ മർദ്ദിക്കാറുണ്ടെന്നും അയൽക്കാർ പറഞ്ഞു. സംഭവം നടന്ന ദിവസവും ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു. പുലർച്ചെ നാല് മണിക്ക് തുടങ്ങിയ ബഹളം അഞ്ച് മണിക്കാണ് അവസാനിച്ചത്. തുടർന്ന് വഴക്ക് മൂർച്ഛിക്കുകയും രമേഷ് കൽപ്പനയെ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ശനിയാഴ്ച്ച മകളെ കാണാൻ വീട്ടിലെത്തിയ അമ്മയാണ് കൽപ്പനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന ഇവർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നത്.  ഇരുവരും ഗാർമെന്റ് ഫാക്ടറിയിലെ ജീവനക്കാരാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യം, വിമർശിച്ച് സാദിക്കലി തങ്ങൾ; 'പുനരധിവാസത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ'
മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം; കൈകാലുകൾ കെട്ടിയ നിലയിൽ, അന്വേഷണം