'അന്ന് രജനിസാറും പറഞ്ഞു, കേരളത്തിന്‍റെ സത്യരാജ്' ; മലയാളി ഡോക്ടര്‍ കണ്ടെത്തിയ 'കട്ടപ്പ' പറയുന്നു

By Web TeamFirst Published Jan 6, 2019, 11:29 AM IST
Highlights

ഡോക്ടറിന് മാത്രമല്ല സാക്ഷാല്‍ രജനികാന്തിനും ഇക്കാര്യം തോന്നിയത്രേ. തന്നെ ചേര്‍ത്തുനിര്‍ത്തി രജനികാന്തും വിളിച്ചു "കേരള സത്യരാജ്" എന്ന്- സൈദലവി പറയുന്നു.

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രി ഒപിയിലെത്തിയ  സത്യരാജിനെ പോലെയിരിക്കുന്ന രോഗിയുടെ ഫോട്ടോ കഴിഞ്ഞ ദിവസം ഡോക്ടര്‍ ഷിനു ശ്യാമളന്‍ തന്‍റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. 'ബാഹുബലി'യിലെ കട്ടപ്പ ആണെന്ന് തെറ്റിദ്ധരിച്ചുവെന്ന് ഷിനു പറഞ്ഞിരുന്നു. മലയാളിയായ സൈദലവിയാണ് ഡോക്ടറെ അമ്പരിപ്പിച്ച ആ "കട്ടപ്പ". തന്‍റെ ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിയെ കണ്ട് അമ്പരന്നുവെന്നായിരുന്നു ഷിനുവിന്‍റെ പോസ്റ്റ്. ചിത്രം വൈറലാവുകയും ചെയ്തു. 

എന്നാല്‍ ഡോക്ടറിന് മാത്രമല്ല സാക്ഷാല്‍ രജനികാന്തിനും ഇക്കാര്യം തോന്നിയത്രേ. തന്നെ ചേര്‍ത്തുനിര്‍ത്തി  രജനികാന്തും വിളിച്ചു "കേരള സത്യരാജ്" എന്ന്- സൈദലവി പറയുന്നു. ഡോ. ഷിനു തന്നെയാണ് ഇക്കാര്യം തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്. സ്റ്റൈല്‍ മന്നന്‍ രജനികാന്തിനൊപ്പം സൈദലവി നില്‍ക്കുന്ന ചിത്രങ്ങളും അവര്‍ പങ്കുവെച്ചു 

ഡോ. ഷിനു ശ്യാമളന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: 

ഇന്നലെ ഒ.പി യിൽ വന്ന സത്യരാജിനെ പോലെയിരിക്കുന്ന ആളുടെ ഫോട്ടോ ഞാൻ ഫേസ്ബുക്കിൽ ഇടുകയും അത് വൈറൽ ആകുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പേര് സൈദലവി എന്നാണ്.

ഇന്ന് അദ്ദേഹം എനിക്ക് വാട്സആപ്പിൾ മെസ്സേജ് അയച്ചു. അദ്ദേഹത്തെ മുൻപ് രജനികാന്ത് ചേർത്തു നിർത്തി "കേരള സത്യരാജ്" എന്നു വിളിച്ചിരുന്നത്രെ. 1996 സെപ്റ്റംബർ മാസമായിരുന്നു ആ കൂടിക്കാഴ്ച്ച. ഒപ്പം ചിത്രങ്ങളും അയച്ചു തന്നു.

എന്തായാലും ഇങ്ങനെയൊരു ട്വിസ്റ്റ് ഇതിലുണ്ടാകുമെന്ന് ഞാൻ കരുതിയില്ല. അദ്ദേഹത്തെ പരിചയക്കാർ ഒക്കെ വിളിച്ചു വൈറൽ പോസ്റ്റിന് കുറിച്ചു അറിയിച്ചു എന്നു പറഞ്ഞു. സന്തോഷമുണ്ട് ഒ.പി മുറിയിൽ നിന്നും തുടങ്ങിയ ഡോക്ടർ രോഗി ബന്ധത്തിന്റെ വേരുകൾ നല്ല സുഹൃത്ത് ബന്ധത്തിലേയ്ക്ക് എത്തിയതിൽ.

അതോടൊപ്പം താങ്കളെ ലോകം കണ്ടതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. താങ്കളെ ടി. വി അല്ലെങ്കിൽ സിനിമയിൽ കാണാൻ സാധിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം. 

ചിലർ പറഞ്ഞു കട്ടപ്പയോട് എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന് ചോദിക്കണം എന്ന്. അടുത്ത ദിവസം ഒ.പി വരുമ്പോൾ ചോദിക്കാം കേട്ടോ.

Dr. Shinu syamalan

 

 

ഷിനുവിന്‍റെ ഇന്നലത്തെ ഫേസ്ബുക്ക് കുറിപ്പ് 

click me!