പൊലീസ് സ്റ്റേഷനിലെ ഫോണ്‍ മോഷ്ടിച്ച് യുവാവ് കടന്നു

Published : Nov 14, 2018, 02:48 PM IST
പൊലീസ് സ്റ്റേഷനിലെ ഫോണ്‍ മോഷ്ടിച്ച് യുവാവ് കടന്നു

Synopsis

മദ്യപിച്ച് ബഹളം വെച്ചതിന് പൊലീസ് പിടിക്കൂടിയ യുവാവ് സ്റ്റേഷനില്‍ നിന്ന് പൊലീസ് ഫോണുമായി കടന്നു. ചൊവാഴ്ച ചെന്നൈയിലെ കുനുറാത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ ആയിരുന്നു സംഭവം. 

 

ചെന്നൈ: മദ്യപിച്ച് ബഹളം വെച്ചതിന് പൊലീസ് പിടിക്കൂടിയ യുവാവ് സ്റ്റേഷനില്‍ നിന്ന് പൊലീസ് ഫോണുമായി കടന്നു. ചൊവാഴ്ച ചെന്നൈയിലെ കുനുറാത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ ആയിരുന്നു സംഭവം. തിങ്കളാഴ്ച രാത്രി നടന്ന പൊലീസ് പട്രോളിനിടെയാണ് കുനുറാത്തൂറിലെ ഒരു കടയുടെ മുന്നില്‍ മദ്യപിച്ച് ബഹളം വെച്ച യുവാവിനെ പൊലീസ് പിടിക്കൂടിയത്.

ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച രാവിലെ വിട്ടയച്ച യുവാവ് മേശപുറത്തിരുന്ന മൊബൈല്‍ ഫോണുമായി കടന്നുകളയുകയായിരുന്നു. ഫോണ്‍ മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇതുവരെ യുവാവിനെ കണ്ടെത്താനായിട്ടില്ല. ഫോണ്‍ ഇപ്പോഴും സ്വിച്ച് ഓഫാണ്. ഫോണിനും യുവാവിനുമായി പൊലീസ് അന്വേഷണം തുടങ്ങി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒളിച്ചോടിയാൽ കുടുംബത്തിന് അപമാനമാവും, കൊലപ്പെടുത്താൻ സിയയും ചേതനും വിളിച്ചത് 2004 തവണ; യുവാവിൻ്റെ കൊലപാതകത്തിൽ വെളിപ്പെടുത്തലുകളുമായി പ്രതികൾ
മുൻ മന്ത്രി ഇവി വേലുവിന്റെ വീട്ടിലെ റെയ്ഡ്; പണി നടക്കാതെ 7 കോടി കരാറുകാരന് നൽകിയെന്ന് കണ്ടെത്തി, 40 ലക്ഷം രൂപയും നിർണായകരേഖകളും പിടിച്ചെടുത്തു