ഇംഗ്ലണ്ടിനെതിരെ ക്രൊയേഷ്യയുടെ രഹസ്യായുധം?; ഗോളടിവീരന്‍ മാന്‍സുക്കിച്ച് വലകാക്കുമോ; വീഡിയോ പുറത്ത്

Web Desk |  
Published : Jul 11, 2018, 09:10 PM ISTUpdated : Oct 04, 2018, 02:54 PM IST
ഇംഗ്ലണ്ടിനെതിരെ ക്രൊയേഷ്യയുടെ രഹസ്യായുധം?; ഗോളടിവീരന്‍ മാന്‍സുക്കിച്ച് വലകാക്കുമോ; വീഡിയോ പുറത്ത്

Synopsis

മുന്നേറ്റത്തില്‍ അത്ഭുതം കാട്ടാറുള്ള മാന്‍സുക്കിച്ച് ഗോള്‍ കീപ്പിംഗിലും അസാധ്യ പ്രകടനമായിരുന്നു

മോസ്ക്കോ; ലോകകപ്പിലെ നിര്‍ണായമായ സെമിപോരാട്ടത്തിന് കച്ച കെട്ടുകയാണ് ക്രൊയേഷ്യ. 52 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടത്തിലേക്ക് പന്തുതട്ടുന്ന ഇംഗ്ലണ്ടാണ് എതിരാളികള്‍. ഹാരി കെയ്ന്‍റെ നേതൃത്വത്തില്‍ അതിശക്തമായ മുന്നേറ്റമാണ് ഇംഗ്ലിഷ് പോരാളികള്‍ പുറത്തെടുക്കുന്നത്. അതേസമയം അര്‍ജന്‍റീനയെ അടക്കം തകര്‍ത്തെറിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് ക്രൊയേഷ്യയും കളിക്കുന്നത്.

അതിനിടയിലാണ് റഷ്യയ്ക്കെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഷൂട്ടൗട്ടിലൂടെ ക്രൊയേഷ്യയ്ക്ക് ജയം സമ്മാനിച്ച സുബാസിച്ചിന് പരിക്കേറ്റെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. പരിക്ക് എത്രത്തോളം പ്രശ്നമുണ്ടാക്കുമെന്ന് വ്യക്തമായിട്ടില്ല. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ സുബാസിച്ച് തന്നെയാകും വല കാക്കുകയെന്ന് പരിശീലകന്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

എന്നാല്‍ പരിശീലകന്‍റെ വാക്കുകളെ വിശ്വസിക്കുമ്പോഴും ക്രൊയേഷ്യ മുന്‍ കരുതല്‍ സ്വീകരിക്കുന്നുണ്ടോയെന്ന സംശയം ജനിപ്പിക്കുന്ന ദൃശ്യങ്ങളാണ് പരിശീലനത്തിനിടിയില്‍ നിന്നും പുറത്തുവരുന്നത്. ക്രൊയേഷ്യന്‍ ഗോളടിയന്ത്രമായി അറിയപ്പെടുന്ന മുന്നേറ്റക്കാരന്‍  മാ​​രി​​യോ മാ​​ൻ​​സു​​കി​​ച്ച് ഇന്ന് വല കാക്കുകമോയെന്ന സംശയമാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിടെ മാന്‍സുക്കിച്ച് ഗോള്‍ കീപ്പറായാണ് തിളങ്ങിയത്. ഇംഗ്ലണ്ടിനെതിരെ ക്രൊ​​യേ​​ഷ്യ​​ക്ക് വ​​ല​​കാ​​ക്കാ​​ൻ ര​​ഹ​​സ്യാ​​യു​​ധം എ​​ന്ന നിലയിലാണ് മാ​​ൻ​​സു​​കി​​ച്ചി​​ന്‍റെ വീഡിയോ പുറത്തുവന്നത്. മുന്നേറ്റത്തില്‍ അത്ഭുതം കാട്ടാറുള്ള മാന്‍സുക്കിച്ച് ഗോള്‍ കീപ്പിംഗിലും അസാധ്യ പ്രകടനമായിരുന്നു.

 

87 മത്സരങ്ങളില്‍ നിന്ന് 31ഗോള്‍ സ്വന്തമാക്കിയിട്ടുള്ള മാന്‍സുകിച്ച് ക്രൊയേഷ്യയുടെ എക്കാലത്തെയും മികച്ച മുന്നേറ്റക്കാരുടെ പട്ടികയിലാണ് ഇടം പിടിച്ചിട്ടുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്; നാളെ മുതൽ വേനൽ മഴ ശക്തമാകും, ബുധനാഴ്ച 4 ജില്ലകളിൽ യെല്ലോ അലർട്ട്
പത്തൊമ്പതുകാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി യുവതിയെ പീഡിപ്പിച്ചത് വിവാഹ വാഗ്ദാനം നല്‍കി, ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ കയ്യൊഴിഞ്ഞു, പിന്നാലെ അറസ്റ്റ്