മാണിയെ അനുനയിപ്പിക്കാന്‍ അവസാനവട്ട ശ്രമത്തില്‍ കോൺഗ്രസ്

By Web DeskFirst Published Aug 5, 2016, 7:23 AM IST
Highlights

തിരുവനന്തപുരം: കേരള കോൺഗ്രസ്സിന്റെ നിർണ്ണായക ചരൽക്കുന്ന് ക്യാമ്പ് നാളെ തുടങ്ങാനിരിക്കെ മാണിയെ അനുനയിപ്പിക്കാൻ കോൺഗ്രസ് അവസാന ശ്രമത്തിൽ. മാണി യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും മറിച്ചുവന്ന പ്രസ്താവനകൾ കോൺഗ്രസ്സിന്റേതല്ലെന്ന് ഉമ്മൻചാണ്ടിയും ചെന്നിത്തലയും പറഞ്ഞു. അതിനിടെ ബിജെപിയുമായി ഒരു സഖ്യവുമില്ലെന്ന് കേരള കോൺഗ്രസ് വ്യക്തമാക്കി.

ചരൽക്കുന്ന് പ്രഖ്യാപനത്തിനായി രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ കോൺഗ്രസ് അവസാനവട്ട അനുരജ്ഞന നീക്കത്തിലാണ്. മാണിയെ മെരുക്കാനുള്ള ദൗത്യവുമായാണ് ഉമ്മൻചാണ്ടി കോട്ടയത്തേക്ക് തിരിച്ചിരിക്കുന്നത്. മാണിയുടെ പ്രശ്നം താനല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ചരൽക്കുന്ന് ക്യാമ്പിൽ വിശദമായ ചർച്ചയുണ്ടാകുമെന്നാണ് മാണി ഗ്രൂപ്പിന്റെ അറിയിപ്പ്. എന്നാൽ ചരൽക്കുന്ന് വഴി താമരക്കൊപ്പം പോകാനിടയുണ്ടെന്ന പ്രചാരണം കേരള കോൺഗ്രസ് തള്ളിക്കളഞ്ഞിട്ടുണ്ട്. നിയമസഭയിൽ പ്രത്യേക ബ്ലോക്കായിരിക്കാൻ മാനസികമായി മാണി ഗ്രൂപ്പുകാ‍ർ തയ്യാറെടുത്ത സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ ദൗത്യം വിജയിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

click me!