
ചെന്നൈ: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച ചരിത്ര നിമിഷത്തോട് പ്രതികരിച്ച് മനിതി സംഘം. ഓരോ ദിവസവും യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നും ഓരോ ദിവസവും തന്ത്രി ശുദ്ധി കര്‍മ്മങ്ങള്‍ നടത്തട്ടെ എന്നും മനിതി സംഘം ഫേസ്ബുക്കില്‍ കുറിച്ചു.
ധീര വനിതകളായ കനകദുര്‍ഗയെയും ബിന്ദുവിനെയും അഭിനന്ദിക്കുന്നു. അവരെ നെഞ്ചോട് ചേർത്ത് പിടിക്കുന്നുവെന്നും മനിതി നേതാവ് ശെല്‍വി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മനിതി എന്താണോ ചെയ്യാൻ ആഗ്രഹിച്ചത്, അത് പൂർത്തിയായി. ഇനി യുവതികൾക്ക് തടസ്സമില്ലാതെ ശബരിമല കയറാൻ കഴിയുമെന്നാണ് കരുതുന്നത്. ഇനി വരുന്ന യുവതികളെയും തടഞ്ഞാല്‍ മല കയറാൻ മനിതി സർക്കാരിന്റെ സുരക്ഷ ആവശ്യപ്പെടുമെന്നും ശെല്‍വി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam