
തിരുവനന്തപുരം: മന്നത്ത് പത്മനാഭന്റെ 142ാം ജൻമദിനാഘോഷങ്ങൾക്ക് ഇന്ന് തുടക്കം. പെരുന്നയിലെ എൻ എസ് എസ് ആസ്ഥാനത്താണ് ആഘോഷം. ഇന്നും നാളെയുമായാണ് പരിപാടി. ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി എൻ എസ് എസ് സ്വീകരിച്ച നിലപാടുകളുടെ പശ്ചാത്തലത്തിൽ ഇത്തവണ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
രാവിലെ 10.15 ന് അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സംസാരിക്കും. പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ അധ്യക്ഷത വഹിക്കും സമ്മേളനത്തിനു ശേഷം കലാപരിപാടികൾ അരങ്ങേറും. മന്നം ജയന്തി ദിനമായ നാളെ സമ്മേളനം മുൻ അറ്റോർണി ജനറൽ കെ. പരാശരൻ ഉദ്ഘാടനം ചെയ്യും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam