മനോഹര്‍ പരീക്കറിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി

By Web TeamFirst Published Oct 16, 2018, 10:54 PM IST
Highlights

ദില്ലിയിലെ എയിംസില്‍ നിന്ന് രണ്ട് ദിവസം മുമ്പ് ഗോവയിലേക്ക് കൊണ്ട് വന്ന മുഖ്യമന്ത്രിയുടെ നിലയില്‍ നല്ല മാറ്റമുണ്ടെന്ന് അദ്ദേഹത്തിന്‍റ ഓഫീസാണ് അറിയിച്ചത്

പനാജി: ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ പരീക്കറിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി. ദില്ലിയിലെ എയിംസില്‍ നിന്ന് രണ്ട് ദിവസം മുമ്പ് ഗോവയിലേക്ക് കൊണ്ട് വന്ന മുഖ്യമന്ത്രിയുടെ നിലയില്‍ നല്ല മാറ്റമുണ്ടെന്ന് അദ്ദേഹത്തിന്‍റ ഓഫീസാണ് അറിയിച്ചത്.

അദ്ദേഹം കുടുംബാംഗങ്ങളുമായി ഇന്ന് സംസാരിച്ചു. ഏറെ നാളായി  പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്‍റെ ചികിത്സയിലാണ് അദ്ദേഹം. ചികിത്സയുമായി ബന്ധപ്പെട്ടുള്ള യുഎസ് സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ പരീക്കറിനെ പനി ബാധിച്ചതിനെ തുടര്‍ന്നാണ് ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാല്‍, ആരോഗ്യ നില മോശമായതോടെ മുഖ്യമന്ത്രിയെ ദില്ലി എയിംസിലേക്ക് മാറ്റി. ഇതിന് ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് പ്രത്യേക വിമാനത്തില്‍ പരീക്കറിനെ ദില്ലിയില്‍ നിന്ന് ഗോവയിലേക്ക് കൊണ്ട് വന്നത്. മനോഹര്‍ പരീക്കര്‍ ആരോഗ്യം വീണ്ടെടുക്കുന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം ശുഭവാര്‍ത്തയാണ്.

അദ്ദേഹത്തിന് പകരക്കാരനായി ഒരു നേതാവിനെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ട് അദ്ദേഹം തിരിച്ചെത്തുമെന്നും തത്കാലം മുഖ്യമന്ത്രിയെ മാറ്റേണ്ടെന്നുമുള്ള തീരുമാനമാണ് പാര്‍ട്ടി എടുത്തത്. 

click me!