ആരോഗ്യനില മോശം; മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍

Published : Sep 14, 2018, 10:49 AM ISTUpdated : Sep 19, 2018, 09:25 AM IST
ആരോഗ്യനില മോശം; മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍

Synopsis

പാന്‍ക്രിയാറ്റിക് ക്യാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലാണ് അദ്ദേഹം

ഗോവ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ അരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാന്‍ക്രിയാറ്റിക് ക്യാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലാണ് അദ്ദേഹം. പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബര്‍ ആറിന് യുഎസ്സില്‍നിന്ന് ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം വിശ്രമത്തിലായിരുന്നു. 

കുടുംബവീട്ടിലെ ഗണേശഷ ചതുര്‍ഥി ആഘോഷങ്ങളില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഈ വര്‍ഷം മൂന്ന് തവണയാണ് പരീക്കര്‍ ചികിത്സ ആവശ്യത്തിന് യുഎസിലേക്ക് പോയത്. നേരത്തെ, ഈ വര്‍ഷം ആദ്യം പാന്‍ക്രിയാസിലെ അസുഖത്തിന് മൂന്ന് മാസത്തെ ചികിത്സ നടത്തിയതിന് ശേഷം ജൂണിലാണ് അദ്ദേഹം തിരിച്ചെത്തിയത്.

അതിന് ശേഷം ഓഗസ്റ്റ് ആദ്യം വീണ്ടും ചികിത്സയ്ക്കായി അദ്ദേഹം യുഎസില്‍ പോയി. തിരിച്ചെത്തിയ ശേഷം ആരോഗ്യ പരിശോധനയ്ക്ക് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് ശേഷം തുടര്‍ ചികിത്സയ്ക്കായി വീണ്ടും യുഎസിലേക്ക് യാത്ര തിരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാഗ്പൂരിൽ മലയാളി വൈദികനേയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവം, കേസെടുത്തത് 12 പേർക്കെതിരെ
'മലനിരകൾ നമ്മെ വിളിക്കുകയാണോ, ഇത് കണ്ടിട്ട് എന്ത് തോന്നുന്നു', വീഡിയോയുമായി ഐഎഫ്എസ് ഉദ്യോഗസ്ഥൻ