മനോജ് എബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം

By Web TeamFirst Published Dec 28, 2018, 5:42 PM IST
Highlights

1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാം തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്നു. നിലവില്‍ ട്രാഫിക് വിഭാഗത്തിന്‍റെ ചുമതലയും കേരള പൊലീസിന് കീഴിലുള്ള സൈബര്‍ഡോമിന്‍റെ മേല്‍നോട്ടചുമതലയും മനോജ് എബ്രഹാമാണ്  നിര്‍വ്വഹിക്കുന്നത്

തിരുവനന്തപുരം: മനോജ് എബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാം തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്നു. നിലവില്‍ ട്രാഫിക് വിഭാഗത്തിന്‍റെ ചുമതലയും കേരള പൊലീസിന് കീഴിലുള്ള സൈബര്‍ഡോമിന്‍റെ മേല്‍നോട്ടചുമതലയും മനോജ് എബ്രഹാമാണ്  നിര്‍വ്വഹിക്കുന്നത്. 

എസ്പിയായി സ്ഥാനക്കയറ്റം കിട്ടിയ സുജിത് ദാസ് ആലപ്പുഴ എസ്പിയാകും. ഇതോടൊപ്പം 2001 ഐ.പി.എസ് ബാച്ചിലെ എ.ആര്‍. സന്തോഷ് വര്‍മ്മയ്ക്ക് ഐജി റാങ്കിലേക്കും 2005 ഐ.പി.എസ് ബാച്ചിലെ നീരജ് കുമാര്‍ ഗുപ്ത, എ. അക്ബര്‍, കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍, കാളിരാജ് മഹേഷ്കുമാര്‍ എന്നിവര്‍ക്ക് ഡിഐജി പദവികളിലേക്കും സ്ഥാനക്കയറ്റം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

click me!