
ദില്ലി: പെൺകുട്ടിയെ അതിക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയായ യുവാവിന്റെ പൊലീസുകാരനായ പിതാവിനെ സസ്പെൻഡ് ചെയ്തു. നാര്‍ക്കോട്ടിക് സെല്‍ എഎസ്‌ഐ അശോക് സിംഗ് തോമറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെയാണ് ഇയാളുടെ മകൻ ഇരുപത്തൊന്നുകാരനായ രോഹിത് ഓഫീസിനുള്ളിൽ കയറി പെൺകുട്ടിയെ അതിക്രൂരമായ രീതിയിൽ ആക്രമിച്ചത്. വീഡിയോ വ്യാപകമായ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ രോഹിതിനെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ രോഹിതിന്റെ പിതാവായ അശോക് സിംഗിനെയും പ്രതി ചെർത്തിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും ഇയാള്‍ ശല്യം ചെയ്തിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ ശ്രദ്ധയിൽ പെട്ടു. അദ്ദേഹമാണ് സംഭവത്തിൽ ഉടനടി നടപടിയെടുക്കാൻ ദില്ലി പൊലീസ് കമ്മീഷണർ അമുല്യ പട്നായികിനോട് ആവശ്യപ്പെട്ടത്. മകൻ ഭീഷണിപ്പെടുത്തുന്നതായി അശോക് സിംഗിനോട് പറഞ്ഞെങ്കിലും അയാളും തന്നെ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പോലീസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam