
ദില്ലി: മറ്റുള്ളവരെ പരിഹസിച്ചും വിമര്‍ശിച്ചും ഭരണ പരാജയം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി. കശ്മീരിലടക്കം ബി ജെ പി ഉണ്ടാക്കിയത് അവിശുദ്ധ ബന്ധമാണ്. മെഹുൽ ചോക്സിയെ തിരികെ എത്തിക്കാനുള്ള ശ്രമം എന്തുകൊണ്ട് നേരത്തെ ഉണ്ടായില്ലെന്നും സിങ്വി ചോദിച്ചു.
തട്ടിപ്പ് നടത്തി നാടുവിട്ടവരെ തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകി ജനങ്ങളെ മോദി തെറ്റിധരിപ്പിക്കുകയാണ്. ഇന്ത്യയുടെ കടം 54 ലക്ഷം കോടിയില്‍നിന്ന് 82 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കേന്ദ്ര വിവരാവകാശ കമ്മീഷൻ നിയമനം അനധിക്യതമാണെന്നും മോദി ഭരണം എല്ലാ സ്ഥാപനങ്ങളെയും തകർക്കുകയാണെന്നും സ്വിങ്വി കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam