ദില്ലിയിലെ ഹോട്ടലില്‍ തീപിടുത്തം; ഒമ്പത് മരണം, ഹോട്ടലില്‍ താമസിച്ചവരില്‍ മലയാളികളും

Published : Feb 12, 2019, 07:58 AM ISTUpdated : Feb 12, 2019, 08:16 AM IST
ദില്ലിയിലെ ഹോട്ടലില്‍ തീപിടുത്തം; ഒമ്പത് മരണം, ഹോട്ടലില്‍ താമസിച്ചവരില്‍ മലയാളികളും

Synopsis

മലയാളികൾ ഉൾപ്പടെ നിരവധി പേർ താമസമുണ്ടായിരുന്നു. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. 

ദില്ലി: ദില്ലിയില്‍ ഹോട്ടലിലുണ്ടായ അഗ്നിബാധയില്‍ 9 പേര്‍ മരിച്ചു.  കരോൾബാഗിലെ അർപിത് എന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. മലയാളികൾ ഉൾപ്പടെ നിരവധി പേർ താമസമുണ്ടായിരുന്നു. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് സംശയം. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തകരെത്തി ആളുകളെ ഹോട്ടലില്‍നിന്ന് ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 

പുലര്‍ച്ചെയാണ് തീ പടര്‍ന്നത്. ഹോട്ടലില്‍ പത്തംഗ മലയാളി കുടുംബം ഉണ്ടായതായാണ് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാല്‍ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. 20 ലേറെ ഫയര്‍ എഞ്ചിനുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് മർദ്ദനം, ദൃശ്യം പുറത്ത്
ബിഎംഡബ്ല്യുവിന്റെ പ്ലാന്റിൽ രാഹുൽ ​ഗാന്ധി, ഇന്ത്യയിലെ കാര്യം ദുഃഖകരമെന്ന് പരാമർശം; വിമർശനവുമായി ബിജെപി