നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റുകള്‍ സജീവം

By Web DeskFirst Published Feb 28, 2017, 3:39 AM IST
Highlights

മലപ്പുറം:  മലപ്പുറത്ത് മാവോയിസ്റ്റ് വേട്ടക്ക് ശേഷം വീണ്ടും നിലമ്പൂര്‍  കാടുകളില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം വീണ്ടും സജീവമായതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന മാവോയിസ്‌ററ് നേതാവ് മണിവാസകത്തിന്റ നേതൃത്വത്തില്‍ എട്ടംഗസംഘം നിലമ്പൂര്‍ കാടുകളില്‍ പ്രവര്‍ത്തനം  തുടങ്ങിയതായാണ് വിവരം. ഇവരില്‍ രണ്ടു പേര്‍ മലയാളികളാണ്.

പശ്ചിമഘട്ടമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് സോണ്‍  കമ്മിറ്റിയിലെ ഏററവും മുതിര്‍ന്ന നേതാവാണ് മണിവാസകം. കുപ്പു ദേവരാജിന്റെമരണത്തോടെ നേതൃസ്ഥാനം ഏറ്റെടുക്കാനാണ്  അപ്പു എന്ന മണിവാസകം എത്തിയിരിക്കുന്നത്. വെടിവെപ്പില്‍ നിന്നും രക്ഷപ്പെട്ട വിക്രം ഗൗഢയും സംഘത്തിലുണ്ട്.

എട്ടു പേരുള്ള സംഘത്തില്‍ കണ്ണന്‍, സോമന്‍ എന്നീ മലയാളികളും സംഘത്തിലുണ്ടെന്നാണ് വിവരം. ഇവരെ കൂടാതെ ദക്ഷിണ കന്നഡക്കാരിയായ സ്ത്രീയും അവരുടെ ഭര്‍ത്താവ് ദീപക്കും  സംഘത്തിലുണ്ട്. മൂന്ന് ദിവസം മുന്‍പ് പടക്ക ഫോറസ്റ്റ് സ്റ്റേഷന് തൊട്ടടുത്തുള്ള ആദിവാസികോളനിയില്‍ ഇവരെത്തിയിരുന്നു. 

മാവോയിസ്റ്റുകള്‍ക്ക് ആദിവാസികള്‍ക്കിടയിലുള്ള സ്വാധീനം കുറഞ്ഞു വരുന്നതായാണ് പൊലീസിന്റെ വിലയിരുത്തല്‍.
അതു കൊണ്ടു തന്നെ വീണ്ടും ഒരു സംവിധാനം കെട്ടിപ്പെടുക്കാന്‍ വിഷമുണ്ട്. നേരത്തെ സജ്ജമാക്കിയത് പോലു്ള്ള താമസ സൗകര്യങ്ങള്‍ മാവോയിസ്റ്റുകള്‍ ഉപേക്ഷിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗവും കുറച്ചു. മാവോയിസ്റ്റുകള്‍ക്ക് വലിയ സ്വാധീനമുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ആയുധങ്ങള്‍ വരും ദിവസങ്ങളില്‍ നിലമ്പൂരില്‍ എത്തിക്കാനും പരിപാടി ഉളളതായി പൊലീസിന് വിവരമുണ്ട്‌
 

click me!