മലപ്പുറത്തെ ആദിവാസി ഊരിലെത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു

Published : Jan 01, 2019, 06:08 PM ISTUpdated : Jan 01, 2019, 06:10 PM IST
മലപ്പുറത്തെ ആദിവാസി ഊരിലെത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു

Synopsis

മലപ്പുറം വഴിക്കടവ് തണ്ണിക്കടവിൽ ഇന്നലെയെത്തിയ  മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു. വയനാട്‌ കൽപ്പറ്റ സ്വദേശി സോമൻ, പൊള്ളാച്ചി സ്വദേശി സന്തോഷ്, ചന്ദ്രു എന്നിവരാണ് എത്തിയത്.

മലപ്പുറം: മലപ്പുറം വഴിക്കടവ് തണ്ണിക്കടവിൽ ഇന്നലെയെത്തിയ  മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു. വയനാട്‌ കൽപ്പറ്റ സ്വദേശി സോമൻ, പൊള്ളാച്ചി സ്വദേശി സന്തോഷ്, ചന്ദ്രു എന്നിവരാണ് എത്തിയത്. 

തണ്ണിക്കടവിലും സമീപത്തും ഇവര്‍ നാല് മണിക്കൂർ ചെലവിട്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. രാത്രി 12 മണിയോടെ കാട്ടിലേക്ക് ഇവര്‍ തിരികെ പോകുന്നത് കണ്ടെന്ന് ആദിവാസികളും പറ‍ഞ്ഞു. 

തോക്കുകളുമായെത്തിയ മൂന്നംഗ സംഘം ആദിവാസി കോളനിയിൽ നിന്ന് അരിയും ശേഖരിച്ചാണ് മടങ്ങിയത്. ലഘുലേഘകളും വിതരണം ചെയ്തു. രാവിലെ മുതലെ പൊലീസും തണ്ടർബോൾട്ടും ഇവര്‍ക്കായി തെരച്ചിൽ നടത്തുകയായിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നോവായി അമൽജിത്ത്; ചുഴിയിൽപ്പെട്ട സഹോദരനെ കരകയറ്റാൻ കടലിലിറങ്ങി, കാണാതായ പത്താം ക്ലാസുകാരന്‍റെ മൃതദേഹം കണ്ടെത്തി
മലയാളികളുടെ യാത്രാ ദുരിതത്തിന് നേരിയ ആശ്വാസം, ക്രിസ്മസ് അവധിക്കാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു