മുസ്ലിം ലീഗ് കലാപത്തിന് ശ്രമിക്കുന്നു, കുറ്റ്യാടി സ്ഫോടന കേസ് പ്രത്യേക സംഘം അന്വേഷിക്കണം: ഐഎന്‍എല്‍

By Web TeamFirst Published Jan 1, 2019, 5:55 PM IST
Highlights

കുറ്റ്യാടി കാക്കുനി  ബോംബ് സ്ഫോടന കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കണമെന്ന് ഐഎൻഎൽ. മുസ്ലിം ലീഗ് കലാപത്തിന് ശ്രമിക്കുകയാണെന്ന് ഐഎൻഎൽ നേതാവ് എൻകെ അബ്ദുൾ അസീസ് ആരോപിച്ചു.

കോഴിക്കോട്: കുറ്റ്യാടി കാക്കുനി  ബോംബ് സ്ഫോടന കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കണമെന്ന് ഐഎൻഎൽ. മുസ്ലിം ലീഗ് കലാപത്തിന് ശ്രമിക്കുകയാണെന്ന് ഐഎൻഎൽ നേതാവ് എൻകെ അബ്ദുൾ അസീസ് ആരോപിച്ചു.

കുറ്റ്യാടി കാക്കുനിയില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ലീഗ് പ്രവർത്തകരായ മൂന്ന് പേർക്ക് പരിക്ക്. കാക്കുനി പറമ്പത്ത് അബ്ദുള്ള മുസ്ലിയാർ എന്നയാളുടെ പറമ്പിലാണ് സ്ഫോടനം നടന്നത്. ബോംബ് ഉണ്ടാക്കുന്നതിനിടെ പൊട്ടുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. 

സ്ഫോടനത്തിൽ അബ്ദുൾ മുസല്യാരുടെ മകൻ സാലിം, മുനീർ എന്നിവർക്കൊപ്പം ഒരാൾക്ക് കൂടി പരിക്കുണ്ട്. സാലിമിന്‍റെ കൈപ്പത്തി ആക്രമണത്തിൽ തകർന്നു. ഇയാളുടെ കൈപ്പത്തികൾ മുറിച്ച് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇവർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നതെങ്കിലും പൊലീസിൽ വിവരമറിയിക്കാതെ സ്ഥലമുടമകൾ സംഭവ സ്ഥലം വൃത്തിയാക്കിയതായും ബോംബ് ഉണ്ടാക്കുന്നതിനിടെ പൊട്ടുകയായിരുന്നെന്നും  കുറ്റ്യാടി സിഐ പറ‍ഞ്ഞു.  സംഭവത്തില്‍ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

click me!