ആദിവാസികളുടെ ദുരിതാശ്വസ സാമഗ്രികള്‍ മാവോയിസ്റ്റുകള്‍ തട്ടിയെടുക്കുന്നു

Published : Sep 10, 2018, 02:43 PM ISTUpdated : Sep 19, 2018, 09:20 AM IST
ആദിവാസികളുടെ ദുരിതാശ്വസ സാമഗ്രികള്‍ മാവോയിസ്റ്റുകള്‍  തട്ടിയെടുക്കുന്നു

Synopsis

വയനാട്ടില്‍ മാവോയിസ്റ്റുകള്‍ ദുരിതാശ്വസ സാധനങ്ങള്‍ തട്ടിയെടുക്കുന്നു. തോക്ക് ചൂണ്ടി ഭീഷണിയെന്ന് ആദിവാസികള്‍. വൈത്തിരി സുഗന്ധഗിരി ഗ്രാമത്തിലാണ് അതിക്രമം നടന്നത്. പൊലീസിലറിയിച്ചിട്ടും നടപടിയില്ല.

വയനാട്: വയനാട്ടിലെ സുഗന്ധഗിരിയില്‍ രാത്രികാലങ്ങളില്‍ മാവോയിസ്റ്റുകള്‍ ദുരിതാശ്വസ സാമഗ്രികള്‍ തട്ടിയെടുക്കുന്നതായി ആദിവാസികള്‍. രണ്ടുമൂന്നു
ദിവസങ്ങളിടവിട്ട് ഗ്രാമത്തില്‍ തോക്കേന്തി മാവോയിസ്റ്റുകളെത്തി ഭീക്ഷണി പെടുത്തുന്നുവെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. പോലീസിലറിയിച്ചിട്ടും
കാര്യമായ അന്വേഷണമോന്നും നടക്കാത്തതിനാല്‍ വലിയ പേടിയിലാണ് ഇവരെല്ലാം.

വയനാട്ടില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഏറ്റവുമധികം ദുരന്തമുണ്ടാക്കിയ പ്രദേശങ്ങളിലോന്നാണ് വൈത്തിരി താലൂക്കിലെ വനത്തോട് ചേര്‍ന്നുകിടക്കുന്ന സുഗന്ധഗിരി. ക്യാമ്പുകളില്‍ നിന്നും തിരികെയെത്തിയ 650ലധികം ആദിവാസികളുടെ ഇപ്പോഴത്തെ സ്ഥിതി ദയനീയമാണ്. മാവോയിസ്റ്റുകള്‍ നിരന്തരം വീടുകയറി ഇറങ്ങുന്നതിനാല്‍ ഭീതിയോടെയാണ് ഇവിടെ ഉള്ളവര്‍ കഴിയുന്നത്. 

വന്നത് മാവോയിസ്റ്റുകള്‍ തന്നെയാണ് എന്ന് ഇവര്‍ ഉറപ്പിച്ചുപറയുന്നു. ദുരിതാശ്വാസ സഹായമായി കിട്ടിയ ആഹാരസാധനങ്ങളില്‍ പലതും മാവോയിസ്റ്റുകള്‍ കോണ്ടുപോയി. രണ്ടും മുന്നും ദിവസം ഇടവിട്ട് രാത്രിയില്‍ മാവോയിസ്റ്റുകള്‍ ഇവരെയെത്തുന്നുവെന്ന് നാട്ടുകാര്‍ പലതവണ പൊലീസിനെ അറിയിച്ചതാണ്. എന്നാല്‍, അന്വേഷണം കാര്യമായി നടന്നിട്ടില്ല എന്നാണ് ആക്ഷേപം. പോലീസിന്‍റെ സംരക്ഷണം കൂടി കിട്ടാതായതോടെ നാട്ടുകാര്‍ വലിയ പേടിയിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാന ന​ഗരിയുടെ നാഥനായി വിവി രാജേഷ്; തിരുവനന്തപുരം തിലകമണിഞ്ഞെന്ന് സുരേഷ്ഗോപി
മേയർ തെരഞ്ഞെടുപ്പിന് മുന്നേ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് വിവി രാജേഷ്, തിരുവനന്തപുരം മേയർക്ക് ആശംസ അറിയിച്ച് പിണറായി