റോണോയ്ക്ക് പിന്നാലെ മാര്‍സലോ യുവന്‍റസിലേക്ക്?

Web Desk |  
Published : Jul 12, 2018, 12:16 PM ISTUpdated : Oct 04, 2018, 02:56 PM IST
റോണോയ്ക്ക് പിന്നാലെ മാര്‍സലോ യുവന്‍റസിലേക്ക്?

Synopsis

മാര്‍സലോയും യുവന്‍റസിലേക്കെന്ന് അഭ്യൂഹങ്ങള്‍

ടൂറിന്‍: പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ റയല്‍ മാഡ്രിഡില്‍ നിന്ന് ബ്രസീലിയന്‍ ലെഫ്റ്റ് ബാക്ക് മാര്‍സലോയെ കൂടാരത്തിലെത്തിക്കാന്‍ ഇറ്റാലിയന്‍ ക്ലബ് യുവന്‍റസ് ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റത്തിന് പിന്നാലെ 30കാരനായ മാര്‍സലോയെ യുവന്‍റസ് നോട്ടമിടുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്‍സ്റ്റാഗ്രാമില്‍ യുവന്‍റസിനെ മാര്‍സലോ കഴിഞ്ഞ ദിവസം ഫോളോ ചെയ്യാന്‍ ആരംഭിച്ചത് ഈ അഭ്യൂഹത്തിന് കരുത്തുപകരുന്നു. നിലവില്‍ റയലുമായി 2022വരെ ബ്രസീലിയന്‍ താരത്തിന് കരാറുണ്ട്. ലോകത്തെ മികച്ച ലെഫ്റ്റ് ബാക്കായാണ് മാര്‍സലോ അറിയപ്പെടുന്നത്. അതേസമയം ബ്രസീലിയന്‍ പ്രതിരോധ താരം അലക്‌സ് സാന്‍ഡ്രോ ക്ലബ് വിട്ടേക്കുമെന്നാണ് സൂചനകള്‍. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടുത്ത പനി, ഛര്‍ദ്ദി, കഴുത്ത് വേദന, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ; ഉയർന്ന മരണനിരക്കുള്ള അമീബിക് മസ്‌തിഷ്‍‌ക ജ്വരം വേനൽക്കാലത്ത് വർധിക്കാൻ സാധ്യത
മമതയുടെ ടിഎംസി പൂജ്യം സീറ്റിൽ ഒതുങ്ങും! ബംഗാളിൽ വമ്പൻ വിജയം പ്രവചിച്ച് പ്രധാനമന്ത്രി; 'കൊള്ളക്കാരുടെ ദുർഭരണം ബിജെപി അവസാനിപ്പിക്കും'