സമ്പൂര്‍ണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട് ബെംഗളൂരുവില്‍ സ്ത്രീകളുടെ മാര്‍ച്ച്

Published : Jan 30, 2019, 10:10 PM ISTUpdated : Jan 30, 2019, 10:17 PM IST
സമ്പൂര്‍ണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട് ബെംഗളൂരുവില്‍ സ്ത്രീകളുടെ മാര്‍ച്ച്

Synopsis

വിധാന്‍ സൗധയിലേക്കുള്ള മാര്‍ച്ച്  പൊലീസ് തടഞ്ഞു. ഈ ദിവസം തന്നെ തങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്താനായി തിരഞ്ഞെടുത്തത് മഹാത്മാഗാന്ധി രാജ്യത്തിന് വേണ്ടിയാണ് ജീവിത്യാഗം ചെയ്തതെന്നത് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കാനെന്നും സ്ത്രീകള്‍

ബെംഗളൂരു: സമ്പൂര്‍ണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട് ബെംഗളൂരു വിധാന്‍ സൗധയിലേക്ക് സ്ത്രീകളുടെ മാര്‍ച്ച്.'മദ്യ നിഷേധന ആന്ദോളന'യുടെ ബാനറില്‍ ജനുവരി 19 ന് റെയ്ച്ചൂരില്‍ നിന്ന് ആരംഭിച്ച  മാര്‍ച്ച് മല്ലേശ്വരം ഗ്രൗണ്ടില്‍ ഒന്നിച്ചുകൂടുകയായിരുന്നു. വിധാന്‍ സൗധയിലേക്കുള്ള മാര്‍ച്ച്  പൊലീസ് തടഞ്ഞു.

ഈ ദിവസം തന്നെ തങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്താനായി തിരഞ്ഞെടുത്തത് മഹാത്മാഗാന്ധി രാജ്യത്തിന് വേണ്ടിയാണ് ജീവ ത്യാഗം ചെയ്തതെന്നത് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കാനാണ്.മദ്യനിരോധന സമൂഹമായിരുന്നു ഗാന്ധിയുടെ സ്വപ്നം. മദ്യത്തെ സാമൂഹിക വിപത്തായി കാണാതെ വരുമാനം മാത്രമായി സര്‍ക്കാര്‍ കാണുന്നത് ദുഖകരമാണെന്നും  ആക്റ്റിവിസ്റ്റ് പാപമ്മ പറഞ്ഞു. മദ്യത്തിന്‍റെ വിപത്തിനെക്കുറിച്ച് നിരക്ഷരര്‍ക്കുള്ള അറിവുപോലും അധികാരികള്‍ക്ക് ഇല്ലെന്നത് വളരെ അതുഭുതപ്പെടുത്തുന്നതായും അവര്‍ കുറ്റപ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പതിവ് ജോലിക്കിടെ റോഡില്‍ ഒരുബാഗ്, തുറന്നപ്പോള്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം, മനസ്സ് പതറാതെ പത്മ ഉടമസ്ഥരെ ഏല്‍പ്പിച്ചു, മുഖ്യമന്ത്രിയുടെ അഭിനന്ദനം
തെരഞ്ഞെടുപ്പ് വാ​ഗ്ദാനം നിറവേറ്റാൻ 200ഓളം നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തി, ഒരാഴ്ചക്കിടെ കൊന്നത് 500എണ്ണത്തെ