
പാലക്കാട്: ആറ് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് കഞ്ചാവുമായി കണ്ണൂർ സ്വദേശിയായ യുവാവിനെ പിടികൂടിയത്. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് നടത്തിയ പരിശോധനയിലാണ് ട്രെയിനിൽ കൊണ്ടുവരികയായിരുന്നു ആറ് കിലോ കഞ്ചാവ് പിടികൂടിയത്.
ആന്ധ്രാപ്രദേശിൽ നിന്ന് കണ്ണൂരിലേക്ക് കടത്തുകയായിരുന്നു കഞ്ചാവ്. സംഭവത്തിൽ കണ്ണൂർ പെരിങ്ങോം സ്വദേശി ഷബീർ ആണ് പിടിയിലായത്. പരിശോധനക്കിടെ ആർപിഎഫിന്‍റെ പിടിയിലാകുമെന്ന് ഉറപ്പായ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
ആന്ധ്രയില്‍ നിന്ന് കോയമ്പത്തൂരിൽ ഇറങ്ങി ട്രെയിൻ മാറി കയറിയ പ്രതി പാലക്കാട് എത്തിയപ്പോഴാണ് പിടിയിലായത്. പിടികൂടിയ കഞ്ചാവിന് ഏകദേശം ആറ് ലക്ഷം രൂപയോളം വിപണി വിലയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ആർപിഎഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ജില്ലയിലൂടെ കഞ്ചാവ് കടത്തൽ വ്യാപകമായ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിരിക്കുകയാണ് എക്സൈസും പൊലീസും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam