അയ്യപ്പനെ തേടി കത്തുകളും, മണിയോഡറുകളും എത്തിതുടങ്ങി

Published : Nov 21, 2018, 10:15 AM IST
അയ്യപ്പനെ തേടി കത്തുകളും, മണിയോഡറുകളും എത്തിതുടങ്ങി

Synopsis

ദിനംപ്രതി എത്തുന്ന കത്തുകളും മണിയോര്‍ഡറുകളുമെല്ലാം അതത് ദിവസം തന്നെ എക്‌സിക്യൂട്ടീസ് ഓഫീസറെ ഏല്‍പ്പിക്കാറുണ്ട്. ഇന്‍സ്റ്റന്റ് മണിയോര്‍ഡര്‍, മൊബൈല്‍ റീചാര്‍ജിങ്, സ്പീഡ് പോസ്റ്റ് തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണ്

സന്നിധാനം :  ശബരിമലയില്‍ പ്രധാന തീര്‍ത്ഥാടന കാലം ആരംഭിച്ചതോടെ അയ്യപ്പനെ തേടി കത്തുകളും, മണി ഓഡറുകളും എത്തുന്നു. ഇതിന് പുറമേ വിവാഹകത്തുകളും, ഗൃഹപ്രവേശക്ഷണക്കത്തുകള്‍, നന്ദി അറിയിച്ചുള്ള കത്തുകള്‍ എല്ലാം ശബരിമലയിലെ പോസ്റ്റ് ഓഫീസിലേക്ക് എത്തുന്നുണ്ട്.
തമിഴ്‌നാട്, ആന്ധ്രാ, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നും അയ്യപ്പന്റെ പേരില്‍ ദിനംപ്രതി നൂറോളം മണിയോര്‍ഡറുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. 10 രൂപ മുതല്‍ 5,000 രൂപ വരെയുള്ള പണം മണിയോഡറായി എത്തുന്നുണ്ട്.

ദിനംപ്രതി എത്തുന്ന കത്തുകളും മണിയോര്‍ഡറുകളുമെല്ലാം അതത് ദിവസം തന്നെ എക്‌സിക്യൂട്ടീസ് ഓഫീസറെ ഏല്‍പ്പിക്കാറുണ്ട്. ഇന്‍സ്റ്റന്റ് മണിയോര്‍ഡര്‍, മൊബൈല്‍ റീചാര്‍ജിങ്, സ്പീഡ് പോസ്റ്റ് തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണ്. മണ്ഡലകാലമായാല്‍ ഭക്തരുടെയും ജോലിക്കാരുടെയും ഉറ്റമിത്രമാണ് സന്നിധാനത്തെ പോസ്‌റ്റോഫീസ്. 

ഓണ്‍ലൈനായി പണമടച്ചാല്‍ നമിഷങ്ങള്‍ക്കുള്ളില്‍ നാട്ടില്‍ പണമെത്തുന്ന ഇന്‍സ്റ്റന്‍റ് മണിയോര്‍ഡര്‍ സംവിധാനമാണ് കൂടുതല്‍ പേരും ഉപയോഗിക്കുന്നത്. മൊബൈല്‍ റീചാര്‍ജിങിനാണ് ആവശ്യക്കാര്‍ കൂടുതല്‍. എല്ലാ മൊബൈല്‍ കമ്പനികളുടെയും റീ ചാര്‍ജിങ് ഓണ്‍ലൈനായി ഒരുക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം