മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയത് മനസ്സിനെ മുറിവേല്‍പ്പിച്ചു; പക കൊണ്ടുനടക്കില്ലെന്ന് മാത്യു ടി തോമസ്

By Web TeamFirst Published Nov 23, 2018, 7:03 PM IST
Highlights

പാർട്ടി തീരുമാനത്തിലേക്ക് നയിച്ചത് ഇടതുപക്ഷ രീതിയ്ക്ക് യോജിക്കാത്ത നടപടിലൂടെയാണ്. ഇടതുപക്ഷ രീതിയ്ക്ക് യോജിക്കാത്ത നടപടി ഉണ്ടായി. 
ഇത് മനസ്സിനെ മുറിവേല്‍പ്പിച്ചു. എന്നാല്‍ പകയായി കൊണ്ടുനടക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മാത്യു ടി തോമസ് പറ‍ഞ്ഞു. 
 

കോട്ടയം: സംഘടനയെടുക്കുന്ന തീരുമാനത്തിന് വഴിപ്പെടാൻ താൻ ബാധ്യസ്ഥനെന്ന് മാത്യു ടി തോമസ്.  മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാൻ ജെഡിഎസ് കേന്ദ്രനേതൃത്വം നിർദേശിച്ചതിലെ അതൃപ്തി മറച്ചുവയ്ക്കാതെ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജിവെയ്ക്കണമെന്ന അറിയിപ്പ് പാർട്ടി നേതൃത്വത്തിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. തിരുവനന്തപുരത്ത് എത്തിയ ശേഷം തീരുമാനമെടുക്കുമെന്നും മാത്യു ടി തോമസ് പറഞ്ഞു. 


പാർട്ടി തീരുമാനത്തിലേക്ക് നയിച്ചത് ഇടതുപക്ഷ രീതിയ്ക്ക് യോജിക്കാത്ത നടപടിലൂടെയാണ്. ഇടതുപക്ഷ രീതിയ്ക്ക് യോജിക്കാത്ത നടപടി ഉണ്ടായി. 
ഇത് മനസ്സിനെ മുറിവേല്‍പ്പിച്ചു. എന്നാല്‍ പകയായി കൊണ്ടുനടക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മാത്യു ടി തോമസ് പറ‍ഞ്ഞു. 

മന്ത്രിസ്ഥാനത്തെച്ചൊല്ലി ചേരിപ്പോര് രൂക്ഷമായതോടെയാണ് ജെഡിഎസ് ദേശീയാധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ പാർട്ടിയുടെ എല്ലാ എംഎൽഎമാരോടും ഇന്ന് ബെംഗളുരുവിലെത്തി തന്നെ കാണാൻ നിർദേശം നൽകിയത്. എന്നാൽ അസൗകര്യം ചൂണ്ടിക്കാട്ടി മാത്യു ടി.തോമസ് വരില്ലെന്ന് അറിയിക്കുകയായിരുന്നു. 

മൂന്നാഴ്ച മുമ്പ് വിളിച്ച സമവായചർച്ചയിലും പങ്കെടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു മാത്യു ടി.തോമസ്. ഇതിൽ ദേവഗൗഡയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. മാത്രമല്ല, സംസ്ഥാനനേതൃത്വത്തിൽ മാത്യു ടി.തോമസിനെതിരായ വികാരമാണുള്ളതെന്ന് കാട്ടി ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലിയും ദേവഗൗഡയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. 
 

click me!