മാതൃഭൂമി ന്യൂസ് എഡിറ്ററുടെ വീട്ടില്‍ മുഖംമൂടി സംഘത്തിന്‍റെ ആക്രമണം; ക്രൂരമര്‍ദ്ദനത്തിന് ശേഷം കവര്‍ച്ച

Published : Sep 06, 2018, 09:49 AM ISTUpdated : Sep 10, 2018, 04:09 AM IST
മാതൃഭൂമി ന്യൂസ് എഡിറ്ററുടെ വീട്ടില്‍ മുഖംമൂടി സംഘത്തിന്‍റെ ആക്രമണം; ക്രൂരമര്‍ദ്ദനത്തിന് ശേഷം കവര്‍ച്ച

Synopsis

പുലര്‍ച്ചെ ഒരു മണിയോടെ അതിക്രമിച്ച് വീട്ടില്‍ കയറിയ അക്രമി സംഘം വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും അക്രമിച്ചു പരിക്കേൽപ്പിച്ച ശേഷം സ്വർണവും പണവും കവരുകയായിരുന്നു. മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്

കണ്ണൂർ. കണ്ണൂരിൽ മാധ്യമപ്രവർത്തകന്‍റെ വീട്ടിൽ കവർച്ച. മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രന്റെ താഴെ ചൊവ്വയിലെ വീട്ടിൽ വ്യാഴാച പുലർച്ചയാണ് കവർച്ച നടന്നത്.

മുഖംമൂടി സംഘമായിരുന്ന ആക്രമണവും കവര്‍ച്ചയും നടത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെ അതിക്രമിച്ച് വീട്ടില്‍ കയറിയ അക്രമി സംഘം വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും അക്രമിച്ചു പരിക്കേൽപ്പിച്ച ശേഷം സ്വർണവും പണവും കവരുകയായിരുന്നു. 

മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. പരിക്കേറ്റ ഇരുവരെയും കണ്ണൂർ എ.കെ .ജി. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

25 പവൻ സ്വർണ്ണവും പണവും എ.ടി.എമ്മും കാർഡും ഗൃഹോപകരണങ്ങളും കവർന്നു. വിനോദ് ചന്ദ്രന്റെ കഴുത്തിനും മുഖത്തിനും പരിക്കേറ്റിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അന്ന് മാലിന്യം വിറ്റ് കാശാക്കിയതിന് കേന്ദ്ര പ്രശംസ; ഇന്ന് ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്‍റായി ഹരിത കർമ സേനാംഗം രജനി
സയന്‍സ് ഫിക്ഷന്‍ നോവലോ സിനിമയോ അല്ല! ഭൂമിക്ക് പുറത്ത് ആണവനിലയം സ്ഥാപിക്കാന്‍ വമ്പന്‍ രാജ്യങ്ങളായ റഷ്യയും അമേരിക്കയും