കേരള വിഷയത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മായാവതി

By Web TeamFirst Published Aug 29, 2018, 11:14 AM IST
Highlights

കേരളത്തോട് ചിറ്റമ്മ നയമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്തുകൊണ്ടാണ് കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് ചോദിച്ച ബിഎസ്പി അധ്യക്ഷ ഇക്കാര്യത്തില്‍ കേന്ദ്രം നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടു. കേരളത്തിന്‍റെ കണ്ണീര്‍ കഴുകി കളയാന്‍ ഏവരും രംഗത്തിറങ്ങണമെന്ന് പറഞ്ഞ മായവതി ജിഎസ്ടിയില്‍ സെസ് ചുമത്താന്‍ കേരളത്തെ അനുവദിക്കണമെന്നും വ്യക്തമാക്കി

ലഖ്നൗ: മഹാപ്രളയത്തെ അതിജീവിക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങള്‍ക്ക് കരുത്തുപകരാന്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായവതിയും രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചാണ് മായാവതി രംഗത്തെത്തിയത്. കേരളത്തിന്‍റെ അതിജീവന ശ്രമങ്ങള്‍ക്ക് കേന്ദ്രം കരുത്തു പകരുന്നില്ലെന്ന് അവര്‍ ചൂണ്ടികാട്ടി.

കേരളത്തോട് ചിറ്റമ്മ നയമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്തുകൊണ്ടാണ് കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് ചോദിച്ച ബിഎസ്പി അധ്യക്ഷ ഇക്കാര്യത്തില്‍ കേന്ദ്രം നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടു. കേരളത്തിന്‍റെ കണ്ണീര്‍ കഴുകി കളയാന്‍ ഏവരും രംഗത്തിറങ്ങണമെന്ന് പറഞ്ഞ മായവതി ജിഎസ്ടിയില്‍ സെസ് ചുമത്താന്‍ കേരളത്തെ അനുവദിക്കണമെന്നും വ്യക്തമാക്കി.

click me!