സഹോദരിയുടെ അമിത ഫോൺവിളി; സഹിക്കെട്ട് സഹോദരൻ ചെയ്തത്

Published : Aug 29, 2018, 10:14 AM ISTUpdated : Sep 10, 2018, 05:23 AM IST
സഹോദരിയുടെ അമിത ഫോൺവിളി; സഹിക്കെട്ട് സഹോദരൻ ചെയ്തത്

Synopsis

സഹോദരി അമിതമായി ഫോണ്‍ ഉപയോഗിക്കുന്നുവെന്ന കാരണത്തെ തുടര്‍ന്ന്‌ പതിനാറുവയസുകാരനായ സഹോദരന്‍ സഹോദരിയെ കഴുത്ത്‌ ഞെരിച്ച്‌ കൊന്നു.

മുംബൈ: സഹോദരി അമിതമായി ഫോണ്‍ ഉപയോഗിക്കുന്നുവെന്ന കാരണത്തെ തുടര്‍ന്ന്‌ പതിനാറുവയസുകാരനായ സഹോദരന്‍ സഹോദരിയെ കഴുത്ത്‌ ഞെരിച്ച്‌ കൊന്നു. സഹോദരി അമിതമായി ഫോണില്‍ സംസാരിക്കുന്നത്‌ കൊണ്ട്‌ തനിക്ക്‌ ഉറങ്ങാന്‍ പറ്റുന്നില്ലെന്ന കാരണത്തെ തുടര്‍ന്നാണ്‌ സഹോദരിയെ കഴുത്ത്‌ ഞെരിച്ച്‌ കൊന്നതെന്ന്‌ സഹോദരൻ പൊലീസിനോട്‌ പറഞ്ഞു. 

താനെയിലെ വാലിവ്‌ എന്ന സ്ഥലത്താണ്‌ സംഭവം. അമ്മ ജോലിക്ക്‌ പോയി കഴിഞ്ഞാല്‍ സഹോദരി എപ്പോഴും ഫോണിലാണെന്നും സഹോദരന്‍ പൊലീസിനോട്‌ പറഞ്ഞു. ഫോണ്‍ ഉപയോഗം കുറയ്‌ക്കണമെന്ന്‌ സഹോദരിയോട്‌ പലതവണ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അതെല്ലാം ധിക്കരിച്ച്‌ ഫോണ്‍ വിളിതുടര്‍ന്ന്‌ കൊണ്ടേയിരുന്നു.

ദേഷ്യം വന്നാണ്‌ സഹോദരിയെ കഴുത്ത്‌ ഞെരിച്ച്‌ കൊന്നതെന്ന്‌ സഹോദരന്‍ പൊലീസിനോട്‌ പറഞ്ഞു. അയല്‍വാസിക്ക്‌ സംശയം തോന്നി വീട്‌ പരിശോധിച്ചപ്പോഴാണ്‌ മരിച്ചനിലയില്‍ സഹോദരിയെ കണ്ടെത്തിയത്‌.അയവാസി ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സഹോദരിയെ കൊല്ലാന്‍ ഉപയോഗിച്ച ദുപ്പട്ട പൊലീസ്‌ വീട്ടില്‍ നിന്ന്‌ കണ്ടെത്തി. സഹോദരനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ കേസെടുത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജെഎൻയുവിൽ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ മുദ്രാവാക്യം; വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു, നടപടിയുണ്ടാകുമെന്ന് സർവകലാശാല
'രഹസ്യമായി പ്രസവിച്ചു എന്ന് വരെ പറഞ്ഞു'; മനസ് തുറന്ന് നടി പൂനം കൗർ, രാഹുൽ ഗാന്ധിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ഗോസിപ്പുകളിലും പ്രതികരണം