അമേരിക്കന്‍ ഭക്ഷണശാലയില്‍ യുവതികളുടെ പൊരിഞ്ഞതല്ല്.!

Published : Jul 28, 2018, 04:04 PM ISTUpdated : Jul 30, 2018, 12:16 PM IST
അമേരിക്കന്‍ ഭക്ഷണശാലയില്‍ യുവതികളുടെ പൊരിഞ്ഞതല്ല്.!

Synopsis

ഇരുവരുടെയും തല്ലിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഭക്ഷണശാലയിലെ മറ്റൊരു ജീവനക്കാരിയായ  മേരി ദയാഗ് തന്‍റെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വീഡിയോ പങ്കുവെച്ചത്

വാഷിംങ്‍‍ടൺ: മിൽ‌ക്ക്  ഷേക്ക് മുഖത്ത് വലിച്ചെറിഞ്ഞ യുവതിയെ പൊതിരെ തല്ലി ഭക്ഷണശാല ജീവനക്കാരി. ഇരുവരുടെയും തല്ലിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അമേരിക്കയിലെ ലാസ് വേഗാസ് മക്ഡൊണാൾഡ്സിന്‍റെ ഭക്ഷണശാലയിലാണ് സംഭവം. യുവതി ഷേക്ക് വലിച്ചെറിഞ്ഞതിന് പുറമേ ജിവനക്കാരിയുടെ അമ്മയെ അധിഷേപിക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ഭക്ഷണശാല ജീവനക്കാരി യുവതിയെ തല്ലിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ഭക്ഷണശാലയിലെ മറ്റൊരു ജീവനക്കാരിയായ  മേരി ദയാഗ് തന്‍റെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വീഡിയോ പങ്കുവെച്ചതോടെയാണ് പുറം ലോകം സംഭവം അറിയുന്നത്. വെള്ളം ചോദിച്ചെത്തിയ യുവതിക്ക് ജീവനക്കാരി വെള്ളം നൽകാൻ കൂട്ടാക്കാതെ മറ്റ് ജോലിയിൽ വ്യാപൃതയാകുകയായി. 

ഇതിൽ ദേഷ്യം പൂണ്ട യുവതി ജീവനക്കാരിയുടെ മുഖത്തേക്ക്  മിൽക്ക് ഷേക്ക്  വലിച്ചെറിയുകയായിരുന്നു.ഇവരെ പിടിച്ച് മാറ്റാൻ മറ്റുള്ളവർ ശ്രമിച്ചെങ്കിയും സാധിച്ചില്ല.തുടർന്ന് ഇവർക്കൊപ്പം മറ്റൊരു ജീവനക്കാരിയും ചേർന്ന് യുവതിയെ മർദ്ദിച്ച് അവശയാക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒപ്പിട്ടതിന് പിന്നാലെ വിദേശകാര്യ മന്ത്രിക്ക് തന്നെ എതിർപ്പ്; ഇന്ത്യയുടെ ചരിത്രപരമായ കരാറിന് അപ്രതീക്ഷിത തിരിച്ചടി, ന്യൂസിലൻഡിൽ വിമർശനം
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ