ലൈം​ഗികാരോപണ വിവാദം: ലീന മണിമേഖലയെ പിന്തുണച്ച നടൻ സിദ്ധാർത്ഥിന് സുശി ​ഗണേശന്റെ ഭീഷണി

Published : Oct 17, 2018, 07:19 PM ISTUpdated : Oct 17, 2018, 07:20 PM IST
ലൈം​ഗികാരോപണ വിവാദം: ലീന മണിമേഖലയെ പിന്തുണച്ച നടൻ സിദ്ധാർത്ഥിന്  സുശി ​ഗണേശന്റെ ഭീഷണി

Synopsis

തമിഴ് സംവിധായകൻ സുശി ​ഗണേശനെതിരെ ലീന ലൈം​ഗികാരോപണം ഉന്നയിച്ചിരുന്നു. ലീനയെ പിന്തുണച്ച് പരസ്യമായി രം​ഗത്തെത്തിയതിനെ തുടർന്നാണ് സിദ്ധാർത്ഥിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.   

ചെന്നൈ: സംവിധായകൻ സുശി ​ഗണേശനെതിരെ എഴുത്തുകാരി ലീന മണിമേഖല ഉന്നയിച്ച ലൈം​ഗിക ആരോപണത്തെ പിന്തുണച്ചതിന്റെ പേരിൽ നടൻ സിദ്ധാർത്ഥിന് ഭീഷണി. സുശി ​ഗണേശനാണ് ഫോണിൽ വിളിച്ച് സിദ്ധാർത്ഥിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

ലീന മണിമേഖല പറഞ്ഞത് പൂർണ്ണമായും വിശ്വസിക്കുന്നു എന്നായിരുന്നു സിദ്ധാർത്ഥ് തന്റെ ട്വിറ്ററിൽ കുറിച്ചത്. ''എന്റെ പിതാവിന്റെ പ്രായമുള്ള ആളാണ് സുശി ​ഗണേശൻ. ഫോണിൽ വിളിച്ചായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. ലീനയ്ക്ക് പിന്തുണ നൽകിയാൽ വരാനിരിക്കുന്ന ഭവിഷ്യത്തുകൾ വളരെ വലുതാണെന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. എന്നാൽ ലീനയെ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. അവർക്ക് ശക്തമായ പിന്തുണ നൽകി കൂടെ നിൽക്കും.''  സിദ്ധാർത്ഥ് ട്വിറ്ററിൽ കുറിച്ചു. 

2005 ൽ ചാനൽ അഭിമുഖത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് ​ഗണേശൻ തന്നെ ലൈം​ഗികമായി ആക്രമിച്ചതെന്ന് ലീന മണിമേഖല വെളിപ്പെടുത്തിയിരുന്നു. വീട്ടിൽ വിടാമെന്ന് പറഞ്ഞ്  നിർബന്ധിച്ച് കാറിൽ കയറ്റുകയായിരുന്നു. എന്നാൽ കാറിനുള്ളിൽ കടന്ന ഉടനെ ഡോറുകൾ ലോക്ക് ചെയ്തു. മൊബൈൽ ഫോൺ പിടിച്ചു വാങ്ങി വലിച്ചറിഞ്ഞു. അവസാനം ബാ​ഗിലുണ്ടായിരുന്ന ചെറിയ കത്തി എടുത്ത് സ്വയം മുറിവേൽപിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടതെന്ന് ലീന പറയുന്നു. 

മൂന്ന് വർഷം മുമ്പാണ് പേര് വെളിപ്പെടുത്താതെ ഈ വിവരം ഫേസ്ബുക്കിൽ‌ പോസ്റ്റ് ചെയ്ത്. എന്നാൽ ഡബ്ളിയുസിസിയുടെ പത്രസമ്മേളനം പുറത്ത് വന്നതോടെ തനിക്ക് പേര് ഉൾപ്പെടെ പുറത്ത് പറയാനുള്ള ധൈര്യം ലഭിച്ചെന്ന് ലീന പറയുന്നു. ആരോപണം പാടെ നിഷേധിച്ചു കൊണ്ടാണ് സുശി ​ഗണേശന്റെ നിലപാട്. ലീന ഇമ്മോറലാണ് എന്നാണ് സുശി പ്രതികരിച്ചത്. മണിമേഖലയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും പറയുന്നുണ്ട്. കൂടുതൽ സ്ത്രീകൾ ആരോപണവുമായി രം​ഗത്ത് വരുമെന്ന് ഭയന്നാണ് സുശി ​ഗണേശൻ തനിക്കെതിരെ ആരോപണങ്ങൾ പറയുന്നതെന്ന് ലീന മണിമേഖല വ്യക്തമാക്കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം
അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ