സംസ്ഥാനത്തെ ഇറച്ചി വ്യാപാരികൾ ആശങ്കയിൽ

Published : May 29, 2017, 06:12 AM ISTUpdated : Oct 05, 2018, 12:09 AM IST
സംസ്ഥാനത്തെ ഇറച്ചി വ്യാപാരികൾ ആശങ്കയിൽ

Synopsis

കൊച്ചി: കന്നുകാലി വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ സംസ്ഥാനത്തെ ഇറച്ചി വ്യാപാരികൾ ആശങ്കയിൽ. നിയന്ത്രണം പ്രാവർത്തികമായാൽ ഉപജീവനത്തിനായി എന്ത് ചെയ്യും എന്ന  ചോദ്യമാണ് ഇവരെ അലട്ടുന്നത്. കൊച്ചിയിലെ വാഴക്കാല മാർക്കറ്റിൽ ബീഫ് കച്ചവടം പൊടിപൊടിക്കുകയാണ്. നിരോധന വാർത്തയെത്തിയതോടെ കച്ചവടം കൂടി.

നിലവിൽ കച്ചവടം ഉഷാറാണെങ്കിലും ഭാവിയെ കുറിച്ചാലോചിക്കുമ്പോള്‍ ഇവരുടെ ഉള്ള് കാളുകയാണ്. ഹോട്ടലുകാർക്കും ആശങ്കയേറെ വി‍ജ്ഞാപനം നടപ്പാവുന്പോൾ അതിർത്തി കടന്നെത്തുന്ന കാലികളുടെ വരവ് ഗണ്യമായി കുറയും.

അറവുശാലകൾക്ക് താഴ്  വീഴും.ഭാവി തുലാസിലാക്കുന്ന തീരുമാനത്തിൻ മേൽ ചർച്ചക്കായി യോഗം വിളിച്ചിരിക്കുകയാണ് മീറ്റ് വർക്കേഴ്സ് അസോസിയേഷൻ. വൻ കിട മാംസകച്ചവടക്കാരെ പിന്തുണക്കാനാണോ കേന്ദ്രസർക്കാർ ഉത്തരവ് എന്ന ആശങ്കയും ഇവർ പങ്കു വയ്ക്കുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മോശം അയൽക്കാരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്': പാകിസ്ഥാന് കർശന താക്കീതുമായി മന്ത്രി ജയശങ്കർ
കൈകൾ കൂപ്പി വെറുതെ വിടണമെന്ന് അപേക്ഷിച്ച് വനിതാ പൊലീസ്, വസ്ത്രം വലിച്ച് കീറി പുരുഷന്മാർ, റായ്പൂരിൽ 2 പേർ അറസ്റ്റിൽ