
ബെംഗളൂരൂ: യുവതിയെ നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ച് വനിതാ സംഘടനാ പ്രവര്‍ത്തകര്‍. കര്‍ണാടകയിലെ തുംകൂറിലാണ് ദാരുണമായ സംഭവം നടന്നത്. വായ്പയായി എടുത്ത ലോണ്‍ തിരികെ അടയ്ക്കാന്‍ സാധിക്കാത്തതിനാണ് സവിത എന്ന യുവതിയെ സംഘടനാപ്രവർത്തകർ തല്ലിച്ചതച്ചത്.
യുവതിയെ മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 25,000രൂപയാണ് സവിത വനിതകളുടെ സംഘടനയില്‍ നിന്നും വായ്പയെടുത്തത്. ഇതില്‍ 15,000രൂപ തിരികെ നല്‍കിയിരുന്നു. എന്നാല്‍ ബാക്കി തുക നൽകാൻ സവിതയ്ക്ക് സാധിച്ചിരുന്നില്ല. ഇതേതുടർന്നാണ് സംഘടനാ പ്രവര്‍ത്തകര്‍ യുവതിയെ ദാരുണമായി തല്ലിച്ചതച്ചത്.
യുവതിയെ നടുറോഡിലിട്ട് ഒരു സഘം സ്ത്രീകൾ തല്ലുകയും വലിച്ചിഴക്കുകയും ചെയ്തു. മർദ്ദനമേറ്റ് യുവതി അവശയായിട്ടും ആരും തന്നെ അക്രമം തടയാനായി മുന്നോട്ട് വന്നില്ലെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam