
ദില്ലി: തെക്കന്‍ ദില്ലിയില്‍ പോത്തുകളുമായി പോകുകയായിരുന്ന മൂന്നുപേരെ മൃഗസംരക്ഷണ സേന പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ഗുരുഗ്രാമില്‍ നിന്ന് ഗാസിപൂരിലേക്ക് വാഹനത്തില്‍ പോത്തുകളെ കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണം. ഹരിയാന സ്വദേശികളായ റിസ്‌വാന്‍, കാമില്‍, ഉത്തര്‍പ്രദേശ് സ്വദേശി ആഷു എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നുപേര്‍ക്കെതിരെയും മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. മര്‍ദ്ദിച്ചവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ആക്രമണം നടത്തിയവര്‍ക്കെതിരെ ആരും പരാതിപ്പെട്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണം നടത്തിയവര്‍ക്ക് കേന്ദ്രമന്ത്രി മേനക ഗാന്ധി അധ്യക്ഷയായ മൃഗസംരക്ഷണ സംഘടനായ പീപ്പിള്‍ ഫോര്‍ അനിമലുമായി ബന്ധമുണ്ടെന്ന ആരോപണം മന്ത്രിയുടെ ഓഫീസ് തള്ളി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam