അമ്പത് വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തിൽ കുരിക്കിട്ട് കല്ലു കെട്ടിയ നിലയിലാണ് മൃതദേഹം.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കരമനയാറില്‍ മധ്യവയസ്കന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. 50 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തിൽ കുരിക്കിട്ട് കല്ലു കെട്ടിയ നിലയിലാണ് മൃതദേഹം. കൊലപാതകമെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.