ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്നയാളെ കാണാനില്ല

Published : Feb 23, 2019, 11:36 PM IST
ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്നയാളെ കാണാനില്ല

Synopsis

പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മുറി പുറത്ത് നിന്ന് പൂട്ടിയതും മൃതദേഹത്തിലെ അസ്വഭാവികതയുമാണ് പൊലീസിനെ കൊലപാതകമാണെന്ന സംശയത്തിലെത്തിച്ചത്

കൊച്ചി: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആസാം സ്വദേശി മഹിബുള്ളയെയാണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കാരിക്കോട് പെട്രോൾ പമ്പിന് സമീപത്ത് നിന്ന് ദുർഗന്ധം വന്നതോടെ പ്രദേശ വാസികൾ നടത്തിയ പരിശോധനയിലാണ് താമസിച്ചിരുന്ന മുറിക്കുള്ളിൽ മഹിബുള്ള മരിച്ചു കിടക്കുന്നത് കണ്ടത്.

ചെവിയുടെ ഭാഗത്ത് നിന്ന് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. മുറി പുറത്ത് നിന്നും പൂട്ടിയിരുന്നു. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മുറി പുറത്ത് നിന്ന് പൂട്ടിയതും മൃതദേഹത്തിലെ അസ്വഭാവികതയുമാണ് പൊലീസിനെ കൊലപാതകമാണെന്ന സംശയത്തിലെത്തിച്ചത്. മഹിബുള്ളക്കൊപ്പം താമസിച്ചിരുന്ന പങ്കജ് മണ്ടൽ എന്നയാളെ കാണാനില്ല. ഇയാളെ കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശ്രീനാഥ് നേരിട്ടത് ക്രൂരപീഡനം: മഹേഷ് വടി കൊണ്ട് അടിക്കുന്നത് പതിവ്, മരണകാരണം ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതം, പ്രതി റിമാൻഡിൽ
മുൻ മേയറുടെ ഭാര്യയും മകളും കൊല്ലപ്പെട്ടു, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും തിരിമറി, മാസങ്ങൾക്ക് ശേഷം അന്വേഷണം