നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ തീവണ്ടി ഇറങ്ങുമ്പോഴാണ് എംഡിഎംഎയുമായി പിടിയിലായത്.
കാസർകോട്: നീലേശ്വരത്ത് വൻ മയക്കു മരുന്ന് വേട്ട. തീവണ്ടിയിൽ കടത്തിയ 671 ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവാക്കൾ പിടിയിൽ. കാസർഗോഡ് മംഗൽപാടി സ്വദേശികളായ മുഹമ്മദ് റുക്‌ഷാദ് , അബ്ദുൽ ഹമീദ് എന്നിവരെയാണ് പിടികൂടിയത്. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ തീവണ്ടി ഇറങ്ങുമ്പോഴാണ് എംഡിഎംഎയുമായി പിടിയിലായത്.
