വിശന്ന് ഭക്ഷണം മോഷ്ടിച്ച കുട്ടികളോട് കടയുടമ ചെയ്തത്

Published : May 22, 2017, 09:33 AM ISTUpdated : Oct 04, 2018, 07:22 PM IST
വിശന്ന് ഭക്ഷണം മോഷ്ടിച്ച കുട്ടികളോട് കടയുടമ ചെയ്തത്

Synopsis

മുംബൈ: വിശന്നു വലഞ്ഞതിനെ തുടര്‍ന്ന് കൊതി കയറി കടയില്‍ നിന്നും ആഹാരം മോഷ്ടിച്ച് കഴിച്ച കുട്ടികളെ കടക്കാരനും ആണ്‍മക്കളും ചേര്‍ന്ന് തലമൊട്ടയടിച്ച് നഗ്നരാക്കി. സംഭവത്തില്‍ കടയുടമയെയും മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഉല്ലാസ് നഗറിലെ പ്രേംനഗറില്‍ ശനിയാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില്‍ പിടിയിലായത് കടക്കാരനും 69 വയസ്സുള്ളയാളുമായ മെഹ്മൂദ് പഠാന്‍, മക്കളായ 26 കാരന്‍ ഇര്‍ഫാന്‍, 22 കാരന്‍ സലീം എന്നിവരാണ് പിടിയിലായത്. 

കൊച്ചുകുട്ടികളോട് ഇവര്‍ നടത്തിയ ക്രൂരത ചിലര്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുക്കാന്‍ രംഗത്ത് വന്നത്. തുടര്‍ന്ന അര്‍ദ്ധരാത്രിയില്‍ തന്നെ കടയുടമയെയും മക്കളെയും അറസ്റ്റുചെയ്തു. കടയുടമയുടെ അയല്‍വാസികളാണ് ശിക്ഷയ്ക്ക് ഇരയായ കുട്ടികള്‍. 

വിശന്നതിനെ തുടര്‍ന്ന് ഇവര്‍ കടയില്‍ നിന്നും പായ്ക്കറ്റ് ഭക്ഷണം എടുക്കുകയായിരുന്നു. ചോദിക്കാതെ ഭക്ഷണം എടുത്ത കുട്ടികളെ കടയുടമയും മക്കളും കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് മോഷണത്തിന് തല മൊട്ടയടിച്ച് ചെരുപ്പ് മാലയണിയിച്ച് തെരുവിലൂടെ നടത്തിയത്. മുറുക്കിന്‍റെ പായ്ക്കറ്റായിരുന്നു കുട്ടികള്‍ മോഷ്ടിച്ചത്. കുട്ടികള്‍ക്കെതിരേ നടത്തിയ അതിക്രമമാണോ ചുമത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അറസ്റ്റിലായവരിൽ യുവമോർച്ച നേതാവും സഹോദരനും, 30 ലക്ഷം രൂപ നൽകി ചോദ്യപേപ്പർ വാങ്ങി
മുഖ്യമന്ത്രി പ്രഖ്യാപനം; നാളെ അതിനിര്‍ണായകം, എംഎല്‍എമാരോട് തലസ്ഥാനത്ത് എത്താന്‍ നിര്‍ദേശം, ഉച്ചയ്ക്ക് കോൺഗ്രസ് നിയസഭ കക്ഷി യോഗം