ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്തും: മന്ത്രി എകെ ബാലൻ

Published : Oct 10, 2018, 11:38 AM ISTUpdated : Oct 10, 2018, 05:57 PM IST
ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്തും: മന്ത്രി എകെ ബാലൻ

Synopsis

ഈ വര്‍ഷത്തെ ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്തുമെന്ന് മന്ത്രി എകെ ബാലന്‍. ഖജനാവിന് ബാധ്യത ഇല്ലാത്ത വിധമാണ് മേള നടക്കുക.  സമഗ്ര സമ്പാവനയ്ക്കുള്ള അവാർഡ് ഇക്കുറി ഉണ്ടാവില്ല.

തിരുവനന്തപുരം: ഈ വര്‍ഷത്തെ ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്തുമെന്ന് മന്ത്രി എകെ ബാലന്‍. ഖജനാവിന് ബാധ്യത ഇല്ലാത്ത വിധമാണ് മേള നടക്കുക.  സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് ഇക്കുറി ഉണ്ടാവില്ല. മേളയുടെ ജൂറി അംഗങ്ങൾ ദക്ഷിണേന്ത്യയിൽ നിന്ന് തന്നെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

മുകേഷിനെതിരായ ആരോപണത്തിന്റെ  വിശദാംശങ്ങൾ തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു.  പരാതി വന്നാൽ സർക്കാർ അന്വേഷിക്കും, നടപടിയെടുക്കും. ഇതുവരെയുള്ള സർക്കാരിന്റെ സമീപനം അതാണ്.

ശബരിമല പ്രശ്നം മുൻനിർത്തി സർക്കാരിനെ അട്ടിമറിക്കാമെന്ന് ആരും കരുതേണ്ട. വിശ്വാസികൾ തന്നെ സമരത്തെ എതിർക്കും. ശബരിമല സമരത്തോടെ കോൺഗ്രസിനെ ബിജെപി വിഴുങ്ങുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ വിവിധ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി