കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

Published : Feb 17, 2019, 05:22 AM ISTUpdated : Feb 17, 2019, 10:28 AM IST
കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

Synopsis

യുവതീ പ്രവേശന വിധിക്കുശേഷം നിരോധനാജ്ഞ ഇല്ലാത്ത ആദ്യ തീർത്ഥാടന കാലമാണ് പൂർത്തിയാകുന്നത്. 

പത്തനംതിട്ട: കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. പതിവ് പൂജകൾക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലിയാണ് നട അടയ്ക്കുക. വൈകിട്ട് 6 മണിക്ക് ശേഷം പമ്പയിൽ നിന്ന് തീർഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടില്ല.

യുവതീ പ്രവേശന വിധിക്കുശേഷം നിരോധനാജ്ഞ ഇല്ലാത്ത ആദ്യ തീർത്ഥാടന കാലമാണ് പൂർത്തിയാകുന്നത്. കുംഭമാസ പൂജാ സമയത്ത് നാല് ഇതര സംസ്ഥാന യുവതികൾ ദർശനത്തിനായി മരക്കൂട്ടം വരെ എത്തിയിരുന്നു. എന്നാൽ പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പിൻവാങ്ങുകയായിരുന്നു. അടുത്ത മാസം 11 ന് വൈകിട്ട് അഞ്ച് മണിക്ക് നട  വീണ്ടും തുറക്കും. തുടർന്ന് മാർച്ച് 21നാണ് നട അടയ്ക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ; 'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'
ബിജെപിയിൽ വീണ്ടും നേമം മോഡൽ പ്രഖ്യാപനം, നിർണായക നീക്കവുമായി വി മുരളീധരൻ; മോഹം പരസ്യമാക്കി; 'കഴക്കൂട്ടത്ത് മത്സരിക്കാൻ താത്പര്യം'