
തിരുവനന്തപുരം: തൊഴില്‍ നഷ്ടപ്പെട്ട് സൗദിയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ മന്ത്രി കെ ടി ജലീല്‍ മറ്റന്നാള്‍ സൗദിയിലേക്ക് തിരിക്കും. തിരിച്ചെന്നുന്ന പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജ് അടക്കമുള്ളവ സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സ്വദേശി വല്‍ക്കരണം ശക്തമാക്കിയതിനെ തുടര്‍ന്ന് സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് വിവിധ ലേബര്‍ ക്യാമ്പുകളില്‍ പതിനായിരത്തിലധികം പേര്‍ ദുരിതമനുഭവിക്കുകയാണ്. ഇതില്‍ ഇരുനൂറോളം പേര്‍ മലയാളികളാണെന്നാണ് സര്‍ക്കാര്‍ കണക്ക് ഇവരുടെ പ്രശനത്തില്‍ ഇടപെടുന്നതിനാണ് സര്‍ക്കാര്‍ മന്ത്രി കെ ടി ജലീലിനെ സൗദിയിലേക്ക് അയയ്‌ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. മറ്റന്നാല്‍ മന്ത്രി സൗദിയിലേക്ക് പോകും.
തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസമടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്നും ഇത് ഏത് തരത്തിലാകണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം സൗദിയില്‍ നിന്നും മുംബൈയിലെത്തുന്ന ആദ്യ സംഘത്തില്‍ പെട്ട മലയാളികളെ നോര്‍ക്ക നാട്ടിലെത്തിക്കും. നാളെ രാവിലെ എത്തുന്ന ആദ്യ സംഘത്തെ തീവണ്ടി മാര്‍ഗ്ഗം കൊണ്ടുവരാനാണ് ശ്രമം. പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നോര്‍ക്ക ജനറല്‍ മാനേജര്‍ മുംബൈയിലെത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam