
തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് നാളെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറും. തിങ്കളാഴ്ച തിരുവനന്തപുരത്തെത്തി രാജി സമർപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കണ്ണൂർ-കോഴിക്കോട് സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി നാളെയാണ് തലസ്ഥാനത്ത് മടങ്ങി എത്തുക. ഇതിനുശേഷമാകും നേരിൽക്കണ്ട് മന്ത്രി രാജിക്കത്ത് മുഖ്യമന്ത്രിക്ക് നൽകുക. ഇന്നലെയും ഓഫീസിലെത്തി മന്ത്രി ഫയലുകൾ തീർപ്പാക്കിയിരുന്നു.
ബെംഗളുരുവിൽ ചേർന്ന പാർട്ടി ഉന്നതതല യോഗത്തിന്റെ തീരുമാനപ്രകാരം കെ.കൃഷ്ണൻകുട്ടി എംഎൽഎ പകരം മന്ത്രിയാകും. ചിറ്റൂരിൽ നിന്നുള്ള എംഎൽഎയും ജെഡിഎസ് സംസ്ഥാന പ്രസിഡന്റുമാണ് കെ. കൃഷ്ണൻകുട്ടി. രണ്ടര വർഷത്തിന് ശേഷം മന്ത്രി സ്ഥാനം വച്ചു മാറാമെന്നുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥാനമാറ്റം. ജെഡിഎസ് ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലി ബംഗലൂരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam