
ആലപ്പുഴ: കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം. ചേർത്തലയിലെ ഓണ പരിപാടി കഴിഞ്ഞു മടങ്ങവെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ബിപി കൂടിയതാണെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. ചേർത്തല താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തില്‍ തുടര്‍ന്നതിന് ശേഷം മന്ത്രി മടങ്ങി.