'കണ്ണൂര്‍ വിമാനത്താവളം വികസന മാതൃക'; സംസ്ഥാന സര്‍ക്കാരിന് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി

By Web TeamFirst Published Dec 9, 2018, 12:41 PM IST
Highlights

സംസ്ഥാനവും കേന്ദ്രവും തമ്മിൽ കൈകോർത്തു പ്രവർത്തിക്കുന്നതിന് ഉത്തമ മാതൃകായാണിത്. കേരളത്തിന് എല്ലാ പിന്തുണയും നൽകും. പ്രളയ സമയത്ത് സാധ്യമായ എല്ല സഹായവും ചെയ്തു. മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
 

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വികസന മാതൃകയെന്നും ഉദ്ഘാടന ദിവസമായ ഇന്ന് വ്യോമയാന ചരിത്രത്തിലെ സുപ്രധാന ദിനമെന്നും കേന്ദ്രമന്ത്രി സുരേഷ് പ്രഭു. ഇനി വരുന്ന വിമാനത്താവളങ്ങള്‍ക്ക് കണ്ണൂര്‍ മാതൃകയാകും. വിനോദ സഞ്ചാര മേഖലക്ക് ഉണർവുണ്ടാകും. പ്രവാസികൾക്കും ആഭ്യന്തര യാത്രക്കാർക്കും വിമാനത്താവളം പ്രയോജനപ്പെടുമെന്നും പറഞ്ഞ കേന്ദ്രമന്ത്രി സംസ്ഥാന സര്‍ക്കാരിന് നന്ദിയും പറഞ്ഞു.

സംസ്ഥാനവും കേന്ദ്രവും തമ്മിൽ കൈകോർത്തു പ്രവർത്തിക്കുന്നതിന് ഉത്തമ മാതൃകയാണിത്. കേരളത്തിന് എല്ലാ പിന്തുണയും നൽകും. പ്രളയ സമയത്ത് സാധ്യമായ എല്ല സഹായവും ചെയ്തു. മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാവിലെ 9.55 ന് കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനത്തിന്‍റെ ഫ്ലാഗ് ഓഫ് ചെയ്തത് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ്.

ശബരിമല വിമാനത്താവളത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകണമെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേ മുഖ്യമന്ത്രി പിണറായി വിജയന്‍ സുരേഷ് പ്രഭുവിനോട് ആവശ്യപ്പെട്ടു. 2001 മുതൽ 2006 വരെയുള്ള കാലഘട്ടത്തില്‍ കണ്ണൂര്‍ വിമാനത്താവള പദ്ധതി യുഡിഎഫ് നിശ്ചലമാക്കിയെന്നും പിണറായി വിജയന്‍ പ്രസംഗത്തിനിടെ വിമര്‍ശിച്ചു.

click me!