പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് പിടിയില്‍

Web Desk |  
Published : Mar 20, 2018, 07:23 PM ISTUpdated : Jun 08, 2018, 05:46 PM IST
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് പിടിയില്‍

Synopsis

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍

മുക്കം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട്  അഗസ്ത്യന്‍മൂഴി സ്വദേശി  അഫ്‌നാസിനെയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് 23 വയസുണ്ട്.  താമരശ്ശേരി ഡി.വൈ.എസ് പി. നടത്തിയ അന്വേഷണശേഷമാണു പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് തന്നെ കസ്റ്റഡിയില്‍ വിട്ടു.

സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ, പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് 16-ാം തിയതിയാണ് പ്രസവിക്കുന്നത്.  പ്രസവശേഷമാണ് വീട്ടുകാരും അയല്‍വാസികളും കുട്ടി ഗര്‍ഭിണിയായിരുന്നു എന്ന വിവരം തന്നെ അറിയുന്നത്. എസ്.സി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

തലേ ദിവസത്തെ രണ്ടു പരീക്ഷ എഴുതിയ ശേഷം വീട്ടില്‍ വന്നപ്പോഴാണു വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രസവം നടന്നതിനു ശേഷമാണ് ആശുപത്രി അധികൃതര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവം പോലീസില്‍ അറിയിക്കുന്നത്. 

തുടര്‍ന്നു പെണ്‍കുട്ടിയുടെ രക്ഷിതാക്കളും പോലീസില്‍ പരാതി നല്കി. അതിനെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണു വിവാഹ വാദാനം നല്കി പീഡിപ്പിച്ചു എന്നും ആറ് മാസം ആയപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന് മനസിലാക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞത്.  പിന്നെ ഒന്നും ചെയ്യാനാകാത്തതു കൊണ്ട് ആരെയും അറിയിക്കാതെ മുന്നോട്ടു പോകുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പെണ്‍കുട്ടി പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
രാത്രി ആശുപത്രിയിലെത്തിയ രോഗികൾ തർക്കിച്ചു, പൊലീസെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു; ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ചെന്ന് പരാതി