പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്തിന്‍റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ പിടിയില്‍

Published : Nov 02, 2018, 09:27 PM IST
പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്തിന്‍റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ പിടിയില്‍

Synopsis

സംശയാസ്പദമായ സാഹചര്യത്തിൽ രാത്രിയിൽ എറണാകുളം ബസ്സ് സ്റ്റാൻഡിൽ കണ്ട പെൺകുട്ടിയെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചിരുന്നു. തുടർന്ന് കുട്ടിയെ ചൈൽഡ് ലെൻ പ്രവർത്തകർക്ക് കൈമാറി.  ഇവർ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. 

കൊച്ചി: കൊച്ചി മുനമ്പത്ത് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഫെയ്സ്ബുക്കു വഴി പരിചയപ്പെട്ട പെൺകുട്ടിയെയാണ് സുഹൃത്തുക്കൾ പീഡിപ്പിച്ചത്.
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ എറണാകുളത്തു നിന്നും മുനമ്പത്ത് എത്തിച്ചാണ് ഇവർ പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുനമ്പം പള്ളിപ്പുറം കോവിലകത്തുംകടവ് സ്വദേശികളായ വിബി, സാം ആൻറണി എന്നിവരാണ് അറസ്റ്റിലായത്. പ്രണയം നടിച്ചാണ് ഇരുവരും ചേർന്ന് പെൺകുട്ടിയെ മുനന്പത്ത് എത്തിച്ചത്. ഇവരുടെ സുഹൃത്തിൻറെ വീട്ടിൽ വച്ചും പള്ളിപ്പുറം പള്ളിക്ക് സമീപം കിടന്നിരുന്ന മത്സ്യബന്ധന ബോട്ടിൽ വച്ചുമായിരുന്നു പീഡനം. 

തിരുവനന്തപുരം, എറണാകുളം സ്വദേശികളായ ചിലർ കൂടി സംഘത്തിലുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സംശയാസ്പദമായ സാഹചര്യത്തിൽ രാത്രിയിൽ എറണാകുളം ബസ്സ് സ്റ്റാൻഡിൽ കണ്ട പെൺകുട്ടിയെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചിരുന്നു. തുടർന്ന് കുട്ടിയെ ചൈൽഡ് ലെൻ പ്രവർത്തകർക്ക് കൈമാറി.  ഇവർ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.  കസ്റ്റഡിയിലെടുക്കുന്പോൾ ഒന്നാം പ്രതി വിബിയുടെ കൈവശം കഞ്ചാവ് ഉണ്ടായിരുന്നു.  ഇതിന് പ്രത്യേകം കേസ്സെടുത്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർദ്ധനും അറസ്റ്റിൽ
മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് കോടതി