
മുംബൈ: പൂനെയില്‍ 12 വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ ക്രൂര പീഡനം. സെപ്തംബര്‍ 16നായിരുന്നു രണ്ട് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടികളെ ആക്രമിച്ചത്. ആക്രമിക്കപ്പെട്ട രണ്ട് കുട്ടികളില്‍ ഒരാള്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വച്ച് മരിച്ചു. ഒരു കുട്ടി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
സംഭവത്തില്‍ 22 കാരനായ ഗണേഷ് നികമിനെയും 17 കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി കാട്ടിനുളളില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. നികമിനെ പ്രത്യേക കോടതിയ്ക്ക് മുന്നിലും പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ കോടതിയ്ക്ക് മുന്നിലും ഹാജരാക്കും.
ഇരുവരും ഹിന്‍ജെവാഡിയിലെ ഒരു ഫാക്ടറിയില്‍ തൊഴിലാളികളാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 3.30 ഓടെയാണ് കുട്ടികള്‍ ആക്രമിക്കപ്പെട്ടത്. കുട്ടികള്‍ വീട്ടില്‍നിന്ന് നടന്ന് കിലോമീറ്ററുകള്‍ ദൂരെയുള്ള സന്ത് തുക്കാറാം മഹാരാജ് ക്ഷേത്രത്തില്‍ തൊഴാന്‍ പോയതായിരുന്നു.
പോകുന്ന വഴിയില്‍വച്ച് പ്രതികള്‍ ഇരുവരെയും ചോക്ലേറ്റ് നല്‍കി കാടിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടു പോയാണ് പീഡിപ്പിച്ചത്. സംഭവം പുറത്ത് പറഞ്ഞാല്‍ കുടുംബത്തെ കൊന്നുകളയുമെന്ന് ഇവര്‍ കുട്ടികളെ ഭീഷണിപ്പെടുത്തി. കുട്ടികളില്‍ ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയും ചെയ്തതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam