
കൊച്ചി: കൊച്ചിയില്‍ സി എ വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുവായ യുവാവിനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പിറവം സ്വദേശി ക്രോണിന്‍ അലക്സാണ്ടര്‍ ബേബിയാണ് അറസ്റ്റിലായത്. മുമ്പ് മിഷേലിനെ ക്രോണിന്‍ മര്‍ദ്ദിച്ചിരുന്നതായി സുഹൃത്തുക്കളുടെ മൊഴി പൊലീസിന് ലഭിച്ചു. കേസന്വേഷണം ക്രൈം ബ്രാഞ്ച് എഡിജിപി നിഥിന്‍ അഗര്‍വാളിന് കൈമാറി.
മിഷേലിന്‍റെ അകന്ന ബന്ധുവാണ് അറസ്റ്റിലായ ക്രോണിന്‍ അലക്സാണ്ടര്‍ ബേബി. രായ്ഗഡിലെ സ്വകാര്യ കമ്പനിയില്‍ ജൂനിയര്‍ അസിസ്റ്റന്‍റ് മാനെജരായി ജോലിചെയ്യുന്ന ക്രോണിന്ർ രണ്ട് വര്‍ഷമായി മിഷേലുമായി അടുപ്പം പുലര്‍ത്തിയിരുന്നു. പലതവണ കൊച്ചിയിലെത്തി ഇയാള്‍ മിഷേലിനെ കണ്ടിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ അകന്നു. മിഷേലിനെ കാണാനെത്തിയ ക്രോണിന്‍ കലൂര്‍ പള്ളിയ്രക്ക് സമീപം വച്ച് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതായി കൂട്ടുകാരില്‍ നിന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ക്രോണിന്‍ നാട്ടിലെത്തി മടങ്ങിയത്. ഇനി തന്നെ വിളിക്കരുതെന്ന് മിഷേല്‍ താക്കീതും നല്കിയിരുന്നു.
എന്നാല്‍ നിരന്തരം ഫോണില്‍ മെസേജുകളയച്ചും ക്രോമിന്‍ മിഷെലിനെ ശല്യം ചെയ്തിരുന്നു. മരണത്തോടുത്ത ദിവസങ്ങളിലും ഇത് തുടര്‍ന്നു. നാലാം തീയതി ക്രോണിന്‍ 57 എസ്എംഎസുകളും അഞ്ചാം തീയതി 32 എഎസ് എംഎസുകളും അയച്ചു. ഒടുവില്‍ സംസാരിക്കുമ്പോള്‍ തമ്മിലുല്ള വിഷയത്തിന് വൈകാതെ തീരുമാനമാകുമെന്ന് മിഷേല്‍ പറഞ്ഞിരുന്നതായി ക്രോണിന്‍ പൊലീസിന് മൊഴി നല്‍കി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ക്രോണിനെ സെന്‍ച്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ അന്വേഷണം ക്ര0ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് എഡിജിപി നിഥിന്‍ അഗര്‍വാളിനാണ് അന്വേഷച്ചുമതല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam