പണ്ഡിതയാണെന്ന് തോന്നുന്നു; മിസ് വേള്‍ഡ് വിധികര്‍ത്താക്കളെ ഞെട്ടിച്ച സുന്ദരിയുടെ ഉത്തരം

Published : Oct 05, 2018, 02:57 PM ISTUpdated : Oct 05, 2018, 03:17 PM IST
പണ്ഡിതയാണെന്ന് തോന്നുന്നു; മിസ് വേള്‍ഡ് വിധികര്‍ത്താക്കളെ ഞെട്ടിച്ച സുന്ദരിയുടെ ഉത്തരം

Synopsis

ബംഗ്ലാദേശ് മിസ് വേൾഡ് മത്സരത്തിൽ പങ്കെടുത്ത മത്സരാർത്ഥിയുടെ ഒരു ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. H2O എന്ന എന്നാൽ എന്ത് എന്ന വിധികർത്താക്കളുടെ ചോദ്യത്തിനുളള ഉത്തരമാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. 

ധാക്ക: ബംഗ്ലാദേശ് മിസ് വേൾഡ് മത്സരത്തിൽ പങ്കെടുത്ത മത്സരാർത്ഥിയുടെ ഒരു ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.
H2O എന്ന എന്നാൽ എന്ത് എന്ന വിധികർത്താക്കളുടെ ചോദ്യത്തിനുളള ഉത്തരമാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. മത്സരാർഥികളുടെ 
പൊതുവിഞ്ജാനവും സംസാര ശൈലിയും നിരീക്ഷിക്കുന്ന ചോദ്യോത്തര റൗണ്ടിലാണ് സംഭവം.മത്സരത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ലോക ജനത മുക്കത്ത് വിരൾ വെക്കുകയാണ്.

മിസ് വേള്‍ഡ് ബംഗ്ലാദേശ് 2018ൽ പങ്കെടുത്ത സുന്ദരികളിൽ ഒരാളോട് വിധികർത്താവ് H2O എന്തെന്ന് ചോദിക്കുകയായിരുന്നു. ചോദ്യം കേട്ട മത്സരാർത്ഥി ഒരു നിമിഷം നിശബ്ദമായി നിൽക്കുകയും ശേഷം മറുപടി പറയാതെ ചിരിക്കുകയുമായിരുന്നു. സുന്ദരിക്ക് ഉത്തരം അറിയില്ലെന്ന് മനസിലാക്കിയ വിധികർത്താവ് H2O എന്നാല്‍ വെളളമാണെന്ന് പറഞ്ഞുകൊടുക്കുകയും ചെയ്തു. ശേഷം യുവതി പറഞ്ഞ മറുപടിയാണ് ഏവരെയും സ്തബ്ദരാക്കിയത്. ധാക്കയിലെ ധൻമോണ്ടിയിൽ H2Oഎന്ന പേരില്‍ ഒരു റസ്റ്ററന്റ് ഉണ്ടായിരുന്നു എന്നതായിരുന്നു ആ മറുപടി.

ഇത്തരത്തിൽ മുൻ ലോക സുന്ദരി  പ്രിയങ്ക ചോപ്രക്കും ഒരബദ്ധം പറ്റിയിരുന്നു. ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ വിജയം കൈവരിച്ച വനിത ആരാണെന്ന ചോദ്യത്തിന്  മദര്‍ തെരേസ എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. എന്നാൽ 1997 ലാണ് മദര്‍ തെരേസ മരിക്കുന്നത്. പ്രിയങ്കയോട് ചോദ്യം ചോദിച്ചത് 2000ലുമായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി