കോണ്‍ഗ്രസിന്‍റെ ഭാരത് ബന്ദ് ഭാഗികം: പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി രാഹുല്‍

Published : Sep 10, 2018, 12:52 PM ISTUpdated : Sep 19, 2018, 09:18 AM IST
കോണ്‍ഗ്രസിന്‍റെ ഭാരത് ബന്ദ് ഭാഗികം: പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി രാഹുല്‍

Synopsis

കടകന്പോളങ്ങളും ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവ് പോലെ പ്രവര്‍ത്തിച്ചു . ബിഹാറിൽ ഭാരത്ബന്ദില്‍ പരക്കെ അക്രമം ഉണ്ടായി .ബിഹാറിലും ഒഡിഷയിലും ട്രെയിൻ തടഞ്ഞു. മധ്യപ്രദേശ്,ഉത്തര്‍പ്രദേശ്,പഞ്ചാബ് ,മണിപ്പൂര്‍, ബംഗാള്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബന്ദ് ജനജീവിതത്തെ ബാധിച്ചു

ദില്ലി:ഇന്ധനവില വര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഭാഗികം.മെട്രോ നഗരങ്ങളിലടക്കം ജനജീവിതത്തെ ബന്ദ് ബാധിച്ചു. ചില സംസ്ഥാനങ്ങളിൽ അക്രമങ്ങളുണ്ടായി. കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ബിഎസ്പി ഒഴിച്ചുള്ള പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പിന്തുണ നല്‍കിയിരുന്നു. കൈലാസയാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ സമരവേദിയില്‍ നേരിട്ടെത്തി പ്രക്ഷോഭത്തിന് നേതൃ ത്വം നല്‍കി. 

ഗാന്ധി സമാധിയായ രാജ്ഘട്ടിൽ പുഷ്പാര്‍ച്ചന നടത്തിയ രാഹുൽ കാൽനടയായാണ് രാം ലീല മൈതാനിക്ക് സമീപത്തെ പെട്രോള്‍ പന്പിന് മുന്നിലെ പ്രതിപക്ഷ സമര വേദിയിലെത്തിയത്. എ.എ.പി അടക്കമുള്ള  പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം വേദി പങ്കിട്ടു.ഇടതു പാര്‍ട്ടികള്‍ പ്രത്യേകം പ്രകടനം നടത്തി.  

അതേ സമയം ദില്ലിയിൽ നിരത്തുകള്‍ സാധാരണ പോലെ കാണപ്പെട്ടു. കടകന്പോളങ്ങളും ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവ് പോലെ പ്രവര്‍ത്തിച്ചു . ബിഹാറിൽ ഭാരത്ബന്ദില്‍ പരക്കെ അക്രമം ഉണ്ടായി .ബിഹാറിലും ഒഡിഷയിലും ട്രെയിൻ തടഞ്ഞു. മധ്യപ്രദേശ്,ഉത്തര്‍പ്രദേശ്,പഞ്ചാബ് ,മണിപ്പൂര്‍, ബംഗാള്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബന്ദ് ജനജീവിതത്തെ ബാധിച്ചു

ഭാരത് ബന്ദിനെതിരെ ശക്തമായ നടപടികളാണ് മഹാരാഷ്ട്ര സർക്കാർ സ്വീകരിച്ചത്. മുംബൈ കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നീരുപത്തെ വീട്ടു തടങ്കലിലാക്കിയ സർക്കാർ നിരവധി പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുത്തു . ബന്ദിന് മഹാരാഷ്ട്ര നവനിർമ്മാൺ സേന പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കും പ്രത്യേക നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മുംബൈ നഗരത്തെ ബന്ദ് കാര്യമായി ബാധിച്ചില്ല. അതേ സമയം സംസ്ഥാനത്തെ മറ്റിടങ്ങളിലും  ഗുജറാത്തിലും ഭാരത് ബന്ദ് ജനജീവിതത്തെ ബാധിച്ചു.

തമിഴ്നാട്ടിൽ ഭാരത് ബന്ദ്  ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. ചെന്നൈ മൗണ്ട് റോഡിലായിരുന്നു പ്രധാന പ്രതിഷേധം.സി.പി എം,സിപിഐ,ഡിഎംകെ,കോൺഗ്രസ് തുടങ്ങിയ എല്ലാ പാർട്ടികളുടെയും തൊഴിലാളി സംഘടനാ പ്രവർത്തകർ ഇവിടെ പ്രതിഷേധത്തിൽ പങ്കെടുത്തു. പക്ഷേ കോണ്‍ഗ്രസ് ഭരിക്കുന്ന പുതുച്ചരേയിൽ ബന്ദ് പൂര്‍ണമായിരുന്നു. കര്‍ണാടകയില്‍ കെ.എസ്.ആര്‍.ടി.സിയും മെട്രോ കോര്‍പറേഷനും സര്‍വീസ് നടത്തിയില്ല. കടകളെല്ലാം അടഞ്ഞു കിടന്നു. മംഗലാപുരത്ത് വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കരൂർ ആൾക്കൂട്ട ദുരന്ത കേസ്; തമിഴ് സൂപ്പർതാരം വിജയ് നാളെ സിബിഐക്ക് മുന്നിൽ ഹാജരാകും
108 കുതിരകളോടെ ഷൗര്യ യാത്ര, പ്രധാനമന്ത്രി സോമനാഥ് ക്ഷേത്രത്തിൽ; നെഹ്റുവിനെതിരെ പരോക്ഷ വിമർശനം, ചരിത്രം വളച്ചൊടിക്കുന്നത് മോദി തുടരുന്നുവെന്ന് കോൺഗ്രസ്