വര്‍ഗ്ഗീയ പ്രചാരണം; ഷാജിക്ക് മുമ്പേ അയോഗ്യരായ രണ്ട് ജനപ്രതിനിധികള്‍ ഇവരാണ്

Published : Nov 09, 2018, 01:45 PM ISTUpdated : Nov 09, 2018, 03:15 PM IST
വര്‍ഗ്ഗീയ പ്രചാരണം; ഷാജിക്ക് മുമ്പേ അയോഗ്യരായ രണ്ട് ജനപ്രതിനിധികള്‍ ഇവരാണ്

Synopsis

വര്‍ഗ്ഗീയമല്ലാത്ത കാരണങ്ങളാല്‍ അയോഗ്യത നേരിട്ടത് പിസി ജോര്‍ജും ബാലകൃഷ്ണപിള്ളയുമായിരുന്നു. 2016ല്‍ കെ എം മാണിയുടെ പരാതിയെത്തുടര്‍ന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ പി സി ജോര്‍ജ്ജിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കി.

തിരുവനന്തപുരം: വര്‍ഗ്ഗീയ പ്രചാരണം നടത്തിയതിന്റെ പേരില്‍ കേരളത്തില്‍ അയോഗ്യനാക്കപ്പെടുന്ന മൂന്നാമത്തെ ജനപ്രതിനിധിയാണ് കെഎം ഷാജി. എം.ജെ ജേക്കബ്, പി.സി തോമസ് എന്നിവരെയാണ് മുമ്പ് ഹൈക്കോടതി അയോഗ്യരാക്കിയത്. എന്നാല്‍, പിറവത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം.ജെ ജേക്കബിനെതിരായ വിധി സുപ്രീം കോടതി റദ്ദ് ചെയ്തു. മൂവാറ്റുപുഴ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി സി തോമസിനെതിരായ വിധി സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ. എം ഷാജി വ്യക്തമാക്കിയതോടെ ഈ ഹൈക്കോടതി വിധിയും നിയമ പോരാട്ടത്തിലേക്ക് നീങ്ങുകയാണ്. 

2006ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം ജെ ജേക്കബ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എം ജേക്കബിനെ 5150 വോട്ടിന് തോല്‍പ്പിച്ചിരുന്നു. എന്നാല്‍ എം ജെ ജേക്കബ് വര്‍ഗ്ഗീയാടിസ്ഥാനത്തില്‍ വോട്ട് തേടിയെന്നാരോപിച്ച് പിറവത്തെ ഒരു വോട്ടര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.  തുടര്‍ന്ന് ഹൈക്കോടതി എം ജെ ജേക്കബിനെ അയോഗ്യനാക്കി. വിധിക്കെതിരെ എം ജെ ജേക്കബ്  സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. 2008ല്‍ സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദ് ചെയ്തു.

2004ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍നിന്നും വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി സി തോമസിനെ ഹൈക്കോടതി അയോഗ്യനാക്കി. മണ്ഡലത്തിലെ കത്തോലിക്കാ വോട്ടര്‍മാരുടെ മതവികാരം ചൂഷണം ചെയ്യുന്നവിധം നോട്ടീസും കലണ്ടറും അച്ചടിച്ചു വിതരണം ചെയ്തുവെന്നും വോട്ടിങ് ദിനത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തിയെന്നുമുള്ള എതിര്‍ സ്ഥാനാര്‍ഥിയുടെ ആരോപണം ശരിവെച്ചാണ് ഹൈക്കോടതി തോമസിനെ അയോഗ്യനാക്കിയത്. സുപ്രീം കോടതിയും ഹൈക്കോടതി വിധി ശരി വെക്കുകയാണ് ചെയ്തത്.

വര്‍ഗ്ഗീയമല്ലാത്ത കാരണങ്ങളാല്‍ അയോഗ്യത നേരിട്ടത് പിസി ജോര്‍ജും ബാലകൃഷ്ണപിള്ളയുമായിരുന്നു. 2016ല്‍ കെ എം മാണിയുടെ പരാതിയെത്തുടര്‍ന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ പി സി ജോര്‍ജ്ജിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കി. ജോര്‍ജ്ജിന്റെ രാജിക്കത്ത് സ്വീകരിക്കാതെയാണ് സ്പീക്കര്‍ ജോര്‍ജ്ജിനെ അയോഗ്യനാക്കിയത്. പക്ഷേ ഈ തീരുമാനം ഹൈക്കോടതി റദ്ദു ചെയ്തു. 1990 ജനുവരി 18 ന് സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണന്‍ ബാലകൃഷ്ണപിള്ളയെ അയോഗ്യനാക്കി. 1989ല്‍ ജോസഫ് ഗ്രൂപ്പില്‍നിന്ന് പുറത്തുവന്ന് പാര്‍ട്ടി രൂപീകരിച്ചതിനെത്തുടര്‍ന്ന് കൂറുമാറ്റ നിരോധന നിയമപ്രകാരമായിരുന്നു അയോഗ്യത. പിള്ള അപ്പീല്‍ പോയില്ല

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ